വാർഡ് വിഭജനം ഒഴിവാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണം - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടക്കണമെങ്കിൽ ഇപ്പോൾ സർക്കാർ പ്ര ഖ്യാപിച്ചിട്ടുള്ള വാർഡ് വിഭജന നടപടി ഒഴിവാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വ ാർഡ് വിഭജന നടപടിക്രമങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് നടത്താൻ മതിയായ സമയം ലഭ്യമല്ല.
നവംബർ 12- ന് മുമ്പ് പുത ിയ ഭരണസമിതി ചുമതലയേറ്റില്ലെങ്കിൽ ഉദ്യോഗസ്ഥ ഭരണത്തിന് കീഴിൽ തദ്ദേശസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കേണ്ടി വരും. ഇത് പ്രാദേശിക വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ വാർഡ് വിഭജനം പോലെയുള്ള സങ്കീർണമായ നടപടിക്രമങ്ങൾ ഒഴിവാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. നിലവിലെ വോട്ടർ പട്ടിക പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. അതിരുകൾ പുനർ നിർണ്ണയിച്ച് അതിെൻറ അടിസ്ഥാനത്തിൽ വീണ്ടും വോട്ടർ പട്ടിക തയ്യാറാക്കി ഒരു കാരണവശാലും സമയത്ത് തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ല.
കോവിഡ് 19െൻറ പശ്ചാത്തലത്തിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് വലിയ തോതിലുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ഉണ്ട്. ഇതേ ഉദ്യോഗസ്ഥർ തന്നെയാണ് വാർഡ് വിഭജന പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കേണ്ടത്. അത് കോവിഡുമായി ബന്ധപ്പെട്ട അടിയന്തിര പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
കേരളത്തിൽ യഥാർത്ഥത്തിൽ വേണ്ടത് പുതിയ തദ്ദേശസ്ഥാപനങ്ങൾ ആണ്. 2015ലെ തെരഞ്ഞെടുപ്പിനു മുമ്പ് ഇത്തരം സ്ഥാപനങ്ങൾ രൂപീകരിക്കാൻ നടത്തിയ ശ്രമം സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി തടഞ്ഞിരുന്നു. ഈ പോരായ്മകൾ പരിഹരിച്ച് പുതിയ തദ്ദേശസ്ഥാപനങ്ങൾ രൂപീകരിക്കാൻ മതിയായ സമയം സർക്കാറിനു മുമ്പിൽ ലഭ്യമായിരുന്നു.
എന്നാൽ അത് പ്രയോജനപ്പെടുത്താതെ നഷ്ടപ്പെടുത്തിയ സർക്കാർ തെരഞ്ഞെടുപ്പിന് വളരെ കുറച്ച് സമയം മാത്രം അവശേഷിക്കുമ്പോൾ വാർഡ് വിഭജനം എന്ന മറ്റൊരു സങ്കീർണ്ണ നടപടിയിലൂടെ പുതിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതിനായി സർക്കാർ വാശി പിടിച്ച് ഓർഡിനൻസ് ഇറക്കുകയും പിന്നീട് നിയമമാക്കുകയും ചെയ്തു. ഇതിന്റെ അപ്രായോഗികത ആർക്കും ബോധ്യപ്പെടുന്ന സാഹചര്യത്തിൽ തീരുമാനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. നീതി പൂർണ്ണമായ പ്രാദേശിക വികസനത്തിന് മാറിയ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ പൂർണ്ണമായ പുനസംഘടനയാണ് വേണ്ടത്. അതിന് വഴിയൊരുക്കുകയും വരാൻ പോകുന്ന തെരഞ്ഞെടുപ്പ് നിലവിലെ ഘടനക്കുള്ളിൽ നടത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.