ക്ഷേമ പെൻഷൻ തട്ടിപ്പ്; റവന്യൂ വകുപ്പിലും നടപടി; 38 പേർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ആരോഗ്യവകുപ്പിന് പിന്നാലെ അനർഹമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ റവന്യൂ വകുപ്പ് ജീവനക്കാർക്കെതിരെയും നടപടി. സർവേ ഭൂരേഖ വകുപ്പിലെ നാലും റവന്യൂ വകുപ്പിലെ 34ഉം അടക്കം 38 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഇവരുടെ പേരടക്കമാണ് ഉത്തരവിറക്കിയത്.
ക്ഷേമ പെൻഷനായി കൈപ്പറ്റിയ തുക 18 ശതമാനം പിഴപ്പലിശ സഹിതം ഇവരിൽനിന്ന് തിരിച്ചുപിടിക്കും. 38 പേരിൽ 14 പേർ പാർട്ട് ടൈം സ്വീപ്പർമാരാണ്. ആറുപേർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരും ഒരു സർവയറും അഞ്ചു ക്ലർക്കുമാരും ഉൾപ്പെടുന്നു. ഡ്രാഫ്റ്റ്മാൻ, സർവയർ, ഗാർഡനർ, ടൈപ്പിസ്റ്റ് തുടങ്ങിയവരും പട്ടികയിലുണ്ട്. ക്ഷേമ പെൻഷൻ അനർഹമായി കൈക്കലാക്കിയ ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്കെതിരെ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു.
സർക്കാർ ഓഫിസുകളിലെ സ്വീപ്പർ മുതൽ ഹയർ സെക്കൻഡറി അധ്യാപകരും അസിസ്റ്റന്റ് പ്രഫസർമാരും വരെയുള്ള 1450 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റുന്നെന്നാണ് ധനവകുപ്പ് കണ്ടെത്തൽ. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224ഉം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 124ഉം ആയുർവേദ വകുപ്പിലെ 114ഉം മൃഗസംരണക്ഷ വകുപ്പിലെ 74ഉം പൊതുമരാമത്ത് വകുപ്പിൽ 47ഉം പേർ ഇതിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.