ക്ഷേമ പെന്‍ഷന്റെ പേരിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ
text_fieldsതിരുവനന്തപുരം: സാമൂഹിക ക്ഷേമ പെന്ഷന് വിതരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടീസിെൻറ പരിഗണനവേളയിലാണ് ഇരുകൂട്ടരും കണക്കുകളുമായി ഏറ്റുമുട്ടിയത്. അടിയന്തരപ്രമേയത്തിന് അവതരണാനുമതിതേടി സംസാരിച്ച വി.ഡി. സതീശന്, മൂന്നുലക്ഷംപേർ പുതുതായി പെന്ഷന് അപേക്ഷിക്കാന്‍ കഴിയാതെ വലയുകയാണെന്ന് ചൂണ്ടിക്കാട്ടി. മാത്രമല്ല, എല്ലാ ക്ഷേമപെന്‍ഷനുകളും പത്തുമാസമായി മുടങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരോപണത്തിന് മറുപടി പറഞ്ഞ മന്ത്രി തോമസ് ഐസക്, കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിൽ പ്രതിവര്‍ഷം ശരാശരി 1680 കോടി രൂപയാണ് സാമൂഹികക്ഷേമ പെന്‍ഷനായി നല്‍കിയതെന്നും തങ്ങൾ ഇതിനകം 5,035 കോടി വിതരണം ചെയ്തെന്നും അവകാശപ്പെട്ടു. അതോടെ സംശയവുമായി ഉമ്മൻ ചാണ്ടി ഇടപെട്ടു. യു.ഡി.എഫ് സര്‍ക്കാറിെൻറ അവസാനവര്‍ഷം എത്രരൂപ നല്‍കിയെന്ന് വ്യക്തമാക്കണമെന്നായിരുന്നു ആവശ്യം.
34 ലക്ഷം പേര്‍ക്ക് 2,935 കോടി രൂപയാണ് അന്ന് വിതരണം ചെയ്തതെന്ന് വിശദീകരിച്ച ഐസക്, ഇപ്പോള്‍ 42 ലക്ഷം പേര്‍ക്ക് 5035 കോടി നൽകുന്നുവെന്ന് വ്യക്തമാക്കി. യു.ഡി.എഫ് അധികാരമേൽക്കുമ്പോള്‍ 12.5 ലക്ഷം പേര്‍ക്കാണ് പെന്ഷന് ലഭിച്ചിരുന്നതെന്നും തങ്ങള്‍ അത് 34 ലക്ഷമാക്കി ഉയര്‍ത്തിയെന്നും ചൂണ്ടിക്കാട്ടിയ ഉമ്മൻ ചാണ്ടി, അതില്‍നിന്ന് െചറിയ വർധന മാത്രമാണ് പെൻഷൻകാരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളതെന്ന് തിരിച്ചടിച്ചു. എന്നായിരുന്നു മന്ത്രിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.