മസ്റ്ററിങ് നടപടികൾ ക്ഷേമ പെൻഷൻകാർക്ക് കൊടും ദുരിതം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ബയോമെട്രിക് മസ്റ്ററിങ് നടപടികൾ വാർധക്യത്തി െൻറ പ്രയാസം നേരിടുന്ന സാമൂഹിക സുരക്ഷ-ക്ഷേമ പെൻഷൻകാർക്ക് പരീക്ഷണമാകുന്നു. എല്ലാ അ ക്ഷയകേന്ദ്രങ്ങളിലും ഒരേസമയം ഇത് നടക്കുന്നതിൽ വെബ്സൈറ്റ് മന്ദഗതിയിലായതാണ ് പെൻഷൻകാർക്ക് ദുരിതമാകുന്നത്. നടപടികൾക്ക് വേഗതയില്ലാത്തത് മൂലം പെൻഷൻക ാരുടെ തിക്കും തിരക്കുമാണ് അക്ഷയകേന്ദ്രങ്ങളിൽ. സാേങ്കതിക പ്രശ്നങ്ങളെ തുടർന്ന് ഇന്ന് ബുധനാഴ്ച മസ്റ്ററിങ് ഒഴിവാക്കി. അന്ന് പെൻഷൻകാർ എത്തേണ്ടതില്ലെന്ന് ധ നവകുപ്പ് അറിയിച്ചു.
പട്ടികയിലെ അനർഹരെ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ബയോമെട്ര ിക് മസ്റ്ററിങ് നിർബന്ധമാക്കിയത്. പട്ടികയിൽ അനർഹരായ ഏഴ് ലക്ഷത്തോളം പേർ ഉെണ്ടന്നാണ് സർക്കാറിെൻറ കണക്ക്. ഇരട്ട പെൻഷൻ വാങ്ങുന്നവരും ഏറെയാണ്. അവരെ ഒഴിവാക്കി ബാധ്യത കുറക്കാനും അർഹരെ കൂടുതൽ ഉൾപ്പെടുത്തുകയുമാണ് ലക്ഷ്യം. സർക്കാർ പെൻഷൻകാർക്കും മസ്റ്ററിങ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് ട്രഷറികൾ വഴിയാണ് നടപ്പാക്കുന്നത്. 53.4 ലക്ഷം ക്ഷേമ-സാമൂഹിക സുരക്ഷ പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്. ഇവർ ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രക്രിയയാണ് മസ്റ്ററിങ്.
പെൻഷൻ ലഭിക്കുന്നവരെല്ലാം ഏതെങ്കിലും അക്ഷയകേന്ദ്രത്തിൽ നേരിട്ടെത്തി വിരലടയാളം വഴിയോ, കണ്ണ് ഉപയോഗിച്ചോ മസ്റ്ററിങ് നടത്തണം. അക്ഷയകേന്ദ്രങ്ങളുെട ഫീസ് സർക്കാർ നൽകും. മസ്റ്ററിങ്ങിന് ആധാർ കാർഡ് നിർബന്ധമാണ്. കിടപ്പുരോഗികൾ അടുത്ത ബന്ധുക്കൾ വഴി തദ്ദേശ സ്ഥാപനത്തെ അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ഈ സേവനവും സൗജന്യമാണ്. ആധാർ കാർഡ് ഇല്ലാതെ പെൻഷൻ വാങ്ങുന്നവർക്ക് ഗസറ്റഡ് ഓഫിസറുടെ ലൈഫ് സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ പഴയ രീതിയിൽ മസ്റ്ററിങ് നടത്താം.
ഏത് തദ്ദേശസ്ഥാപനത്തിൽനിന്ന് പെൻഷൻ വാങ്ങുന്ന ഗുണഭോക്താവിനും കേരളത്തിലെ ഏത് അക്ഷയകേന്ദ്രം വഴിയും മസ്റ്ററിങ് നടത്താം. വിധവ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്നവരും മസ്റ്ററിങ് നടത്തണം. ഈ വിഭാഗത്തിൽ 60 വയസ്സിന് താഴെയുള്ളവർ മാത്രം പുനർവിവാഹിത ആയിട്ടില്ല എന്ന സർട്ടിഫിക്കറ്റ് കൂടി എല്ലാ വർഷവും ഡിസംബർ മാസത്തിൽ അതത് തദ്ദേശ സ്ഥാപനത്തിൽ നൽകണം. നവംബർ 30 വരെയാണ് സമയം. ഇത് ഡിസംബർ 15 വരെ നീട്ടിയേക്കും.
പരിമിതമായ അക്ഷയ കേന്ദ്രങ്ങൾക്ക് പുറമെ ബാങ്കുകൾ വഴി കൂടി മസ്റ്ററിങ് നടത്തിയാൽ പെൻഷൻകാരുടെ പ്രയാസം കുറക്കാനാകും. സർക്കാർ ഇത് പരിഗണിച്ചിട്ടില്ല. കിടപ്പിലായവർക്കും വീടിന് പുറത്തിറങ്ങാൻ ബുദ്ധിമുട്ടുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഗസറ്റഡ് ഉദ്യോഗസ്ഥർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് നൽകി മസ്റ്ററിങ് അനുവദിച്ചാൽ ദുരിതം കുറക്കാനാകും. അത്തരക്കാർക്ക് പെൻഷൻ അവരുടെ ചെലവിൽ മണിയോർഡറായി നൽകിയാലും ആൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാനാകും.
ക്ഷേമ പെൻഷൻ മസ്റ്ററിങ് ഡിസംബർ 15 വരെ നീട്ടി; ജില്ലകളെ രണ്ട് ക്ലസ്റ്ററുകളാക്കും
തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷൻകാരുടെ മസ്റ്ററിങ് നടപടികൾ ഡിസംബർ 15വരെ നീട്ടിയതായി ധനവകുപ്പ് അറിയിച്ചു. കിടപ്പുരോഗികളുെട മസ്റ്ററിങ് വീട്ടിൽ വന്ന് ചെയ്യും. എന്നാൽ, നവംബർ 29നകം ഇക്കാര്യം തദ്ദേശസ്ഥാപനത്തെ അറിയിക്കണം. അക്ഷയകേന്ദ്രങ്ങളിലെ സെർവർ സ്തംഭിക്കാതിരിക്കാൻ ജില്ലകളെ രണ്ട് ക്ലസ്റ്ററുകളായി തിരിക്കും. ഒന്നാം ക്ലസ്റ്റർ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും രണ്ടാം ക്ലസ്റ്റർ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളാണ് ഒന്നാം ക്ലസ്റ്ററിൽ വരുക. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളാണ് രണ്ടാം ക്ലസ്റ്ററിൽ. വാർഡ് തിരിച്ച് മസ്റ്ററിങ് നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും നിർദേശം നൽകിയേക്കും. മസ്റ്ററിങ്ങിനായി വരുന്ന പെൻഷൻകാർ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. അനധികൃതമായി പെൻഷൻ വാങ്ങുന്നവരെ ഒഴിവാക്കാനാണ് മസ്റ്ററിങ്ങെന്ന് ധനവകുപ്പ് വ്യക്തമാക്കി. ഒരു പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 7158 പേരെ സർവേ ചെയ്തതിൽ 1202 പേർ അനർഹമായി പെൻഷൻ വാങ്ങുന്നതായി കണ്ടെത്തി. 428 പേർ മരിച്ചവർ, പുനർവിവാഹം ചെയ്തവർ 27, താമസം മാറിയവർ 259, സർവിസ് പെൻഷൻ വാങ്ങുന്നവർ 110 എന്നിങ്ങനെ കണ്ടു.
198 പേർക്ക് അർഹതയുണ്ടെന്ന് കണ്ട് പുനഃസ്ഥാപിച്ചു. ബാക്കി തടഞ്ഞു. പഞ്ചായത്തുകളുടെ സൂക്ഷ്മപരിശോധനക്കുശേഷവും 15 ശതമാനം അനർഹരുെണ്ടന്നാണ് വിലയിരുത്തൽ. പെൻഷൻ ലഭിച്ചുതുടങ്ങിയിട്ടില്ലെങ്കിലും പാസായതായി തദ്ദേശസ്ഥാപനത്തിൽനിന്ന് അറിയിപ്പ് ലഭിച്ചവരും മസ്റ്ററിങ് നടത്തണം. വർധക്യകാല-വിധവ-വികലാംഗ-കർഷകത്തൊഴിലാളി പെൻഷനുകൾ, 50 വയസ്സിന് മുകളിലെ അവിവാഹിത പെൻഷൻ വാങ്ങുന്നവർ, േക്ഷമ ബോർഡ് പെൻഷൻ വാങ്ങുന്നവർ എന്നിവരും മസ്റ്ററിങ് നടത്തണം. സഹകരണബാങ്കുകൾ വഴി വീട്ടിൽ നേരിട്ട് പെൻഷൻ കൈപ്പറ്റുന്നവരും മസ്റ്ററിങ് നടത്തണമെന്ന് ധനവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.