Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
highcourt
cancel
Homechevron_rightNewschevron_rightKeralachevron_rightക്ഷേമപദ്ധതി:...

ക്ഷേമപദ്ധതി: വിശദാംശങ്ങൾ മറച്ചുവെച്ചുള്ള രേഖകളാണ്​ പരാതിക്കാർ കോടതിയിൽ ഹാജരാക്കിയത് -മെക്ക

text_fields
bookmark_border

കൊച്ചി: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ന്യൂനപക്ഷക്ഷേമ പദ്ധതികൾ മുസ്​ലിം-ക്രിസ്​ത്യൻ വിഭാഗങ്ങൾക്ക്​ 80:20 അനുപാതം റദ്ദാക്കി ജനസംഖ്യക്ക്​ ആനുപാതികമായി കണക്കാക്കണമെന്ന ഹൈകോടതി വിധി നടപ്പാക്കാൻ ഏറ്റവും ഒടുവിലത്തെ ജനസംഖ്യ കണക്കുകൾ പരിഗണിക്കണമെന്ന്​ മെക്ക. പൊതുഖജനാവിൽനിന്ന്​ ശമ്പളം നൽകുന്ന ഉദ്യോഗ, തൊഴിൽ മേഖലകളിലും എയ്​ഡഡ്​ സ്ഥാപനം അനുവദിക്കുന്നതിലും ജനസംഖ്യ കണക്ക്​ അനുസരിച്ച്​ വിഹിതം നിശ്ചയിക്കാൻ വിധി കാരണമാകുമെങ്കിൽ ന്യൂനപക്ഷങ്ങളുടെ സന്തുലിത വികസനവും സാമൂഹികനീതിയും ഉറപ്പുവരുത്താമെന്ന്​ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി പറഞ്ഞു.

ഇതിലൂടെ അനാവശ്യ കണക്കുകളും വ്യാജപ്രചാരണവും നടത്തി വർഗീയ ഫാഷിസ്​റ്റ്​ അജണ്ട നടപ്പാക്കാൻ വെമ്പൽകൊള്ളുന്ന ചിലരുടെ തമ്മിലടിപ്പിക്കുന്ന നീക്കങ്ങൾക്ക്​ പരിഹാരമാകും. മുസ്​ലിം ന്യൂനപക്ഷത്തി​െൻറ കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ചാണ്​​ 100 ശതമാനവും അവർക്ക്​ നൽകാതെ ലത്തീൻ ക്രിസ്​ത്യൻ, പരിവർത്തിത ക്രിസ്​ത്യൻ എന്നിവർക്കുകൂടി 20 ശതമാനം നീക്കിവെക്കാൻ സർക്കാർ 2011 ഫെബ്രുവരി 22ന്​ തീരുമാനിച്ചത്​.

അതിലൂടെ മുസ്​ലിം പെൺകുട്ടികൾക്കുള്ള സ്​കോളർഷിപ്​, സ്​റ്റൈപൻഡ്​, ഹോസ്​റ്റൽ ഫീസ്​ എന്നിവയുടെ 20 ശതമാനം ക്രിസ്​ത്യൻ ന്യൂനപക്ഷത്തിനുകൂടി​ നൽകാൻ സർക്കാർ ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്തി​. കേന്ദ്ര സ്​കോളർഷിപ്പുകളോ ക്ഷേമപദ്ധതി വിഹിതമോ മറ്റാനുകൂല്യങ്ങളോ ഈ നിബന്ധനകളൊന്നും ഇല്ലാതെ ക്രിസ്​ത്യൻ സമുദായത്തിനും ലഭിക്കുന്നു. ഇത്തരം വിശദാംശങ്ങൾ മറച്ചുവെച്ചുള്ള രേഖകളാണ്​ പരാതിക്കാർ കോടതിയിൽ ഹാജരാക്കിയത്​. സർക്കാർ നീതിപൂർവകമായി തീരുമാനിച്ചാൽ യഥാർത്ഥവസ്​തുതകളും സ്ഥിതിവിവര കണക്കുകളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minority welfare schemes
News Summary - Welfare Scheme: The complainants produced in court the documents which concealed the details - Meca
Next Story