ആൾമറ കെട്ടുന്നതിനിടെ കിണറ്റിൽ വീണു മരിച്ചു
text_fieldsബാലുശ്ശേരി: മണ്ണാംപൊയിലിൽ കിണറിെൻറ ആൾമറ കെട്ടുന്നതിനിടെ കിണറ്റിൽ വീണു തൊഴിലാളി മരിച്ചു. തേനങ്ങാപൊയിൽ ശ്രീനിവാസനാണ് (47) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 ഒാടെയാണ് അപകടം. മണ്ണാംപൊയിൽ പുതുക്കുടി വിജയെൻറ വീട്ടിൽ കിണറ്റിൻ പടവിൽ കമുക് പാളിയിട്ട് മുകളിലുള്ള മണ്ണ് നീക്കം ചെയ്യവേ പടവ് ഇടിഞ്ഞ് കമുക് പാളിയടക്കംകിണറ്റിലേക്ക് വീഴുകയായിരുന്നു.
വീഴ്ചയിൽ തലക്ക് പരിക്കേറ്റ് വെള്ളത്തിൽ മുങ്ങിപ്പോയ ശ്രീനിവാസനെ കൂടെയുണ്ടായിരുന്ന മറ്റു പണിക്കാർ കിണറ്റിലിറങ്ങി വെള്ളത്തിൽനിന്നും പൊക്കിയെടുത്തു പിടിച്ചു. വിവരമറിഞ്ഞെത്തിയ നരിക്കുനി ഫയർഫോഴ്സ് യൂനിറ്റ് സംഘം പ്രത്യേക മഞ്ചൽ ഉപയോഗിച്ച് ശ്രീനിവാസനെ കിണറ്റിൽനിന്നും പുറത്തെത്തിച്ച് ബാലുശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കൊയിലാണ്ടി ഗവ.ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതനായ രാമൻകുട്ടിയുടെയും പത്മാവതിയുടെയും മകനാണ്. ഭാര്യ: ഷീല. മക്കൾ: ശ്രീകാന്ത്, ശ്രീചന്ദന. സഹോദരങ്ങൾ: അജിത, ശോഭന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.