പശ്ചിമഘട്ടം: സംസ്ഥാന ആവശ്യം പലതും തള്ളി
text_fieldsതിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന് ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ സംസ്ഥാന സർക്കാറിെൻറ ആവശ്യങ്ങളിൽ പലതും തള്ളി. സം രക്ഷിത വനമേഖലകൾ മാത്രം ഉൾപ്പെടുത്തി പരിസ്ഥിതി സംവേദന പ്രദേശം (ഇ.എസ്.എ) പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ 2017 മേയ് മൂന്നിന് കേന്ദ്രത്തിന് നൽകിയ അഭ്യർഥന തള്ളിയാണ് വിജ്ഞാപനമിറങ്ങിയത്. ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പാറക്കെട്ടുകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഇ.എസ്.എയിൽ തുടരുമോയെന്നതിൽ ആശയക്കുഴപ്പമുണ്ട്.
യു.ഡി.എഫ് സർക്കാർ നിേയാഗിച്ച പ്രഫ. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ ശിപാർശപ്രകാരം അന്നത്തെ സർക്കാർ നൽകിയ പട്ടികയാണ് കേന്ദ്രം അംഗീകരിച്ചത്. 9107 ചതരുശ്ര കിലോമീറ്റർ സംരക്ഷിത വനമേഖലക്ക് പുറമെ, പുറത്തുള്ള 886.7 ചതുരശ്ര കിലോമീറ്ററും ഇ.എസ്.എയായി തുടരും. ജനവാസമില്ലാത്ത പാറക്കെട്ടുകളും ചതുപ്പ് നിലങ്ങളും ഉൾപ്പെടുന്നതാണ് ഇൗ പ്രദേശം.
തോട്ടവും കാർഷികമേഖലകളും ഇ.എസ്.എയിൽനിന്ന് ഒഴിവാക്കിക്കിട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അന്നത്തെ നീക്കം. ഒപ്പം സംരക്ഷിത വനമേഖലകൾ മാത്രമല്ല, ഇ.എസ്.എ എന്ന് സ്ഥാപിക്കാൻ 886.7 ചതുരശ്ര കിലോമീറ്റർ കൂടി ചേർത്തു.
ഇൗ 886.7 ചതുരശ്ര കിലോമീറ്ററും വനമില്ലാത്ത കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര, തിക്കോയ്, മേലുകാവ് വിേല്ലജുകളും ഇ.എസ്.എ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാണ് ഇപ്പോഴത്തെ സർക്കാർ ആവശ്യപ്പെട്ടത്. സംസ്ഥാന നിയമങ്ങൾപ്രകാരം വനത്തിന് പുറത്തുള്ള പ്രദേശങ്ങൾ സംരക്ഷിക്കാമെന്നും മുഖ്യമന്ത്രി കേന്ദ്രത്തിനയച്ച കത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.