പശ്ചിമഘട്ടം: യു.ഡി.എഫ് നിലപാട് ശരിയെന്ന് ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംേവദന മേഖ ലകളുടെ (ഇ.എസ്.എ) പ്രഖ്യാപനത്തിൽ യു.ഡി.എഫ് സർക്കാറിെൻറ നിലപാടാണ് ശരിയെന്ന് കേ ന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ വിജ്ഞാപനത്തോടെ തെളിഞ്ഞതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയും ഒഴിവാക്കി ഇ.എസ്.എ പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിച്ചു. കർഷകരുടെ ആശങ്ക മുതലെടുക്കാൻ ശ്രമിച്ചവർ മാപ്പുപറയണം. കർഷകരുടെ താൽപര്യം സംരക്ഷിക്കുകയാണ് യു.ഡി.എഫ് സർക്കാർ ചെയ്തത്.
ഒപ്പം പരിസ്ഥിതിയും സംരക്ഷിച്ചു. കസ്തൂരി രംഗൻ സമിതി നിർദേശിച്ചത് 13,108 ചതുരശ്ര കിലോമീറ്റർ ഇ.എസ്.എയായി പ്രഖ്യാപിക്കണമെന്നാണ്. ഇതിൽ ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും ഉൾപ്പെട്ടു. തുടർന്നാണ് സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ നിയോഗിച്ചത്. കണ്ണൂർ വിമാനത്താവളം 2017ൽ പൂർത്തിയാക്കണമെന്നായിരുന്നു യു.ഡി.എഫ് പദ്ധതിയിട്ടത്. കാലതാമസം വരുത്തിയതിെൻറ െക്രഡിറ്റ് ഇപ്പോഴത്തെ സർക്കാറിനാണ്. തന്നെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ല- ഉമ്മചാണ്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.