'ശബരിമലയിൽ ഈഴവർക്കും ക്ഷത്രിയർക്കും മുസ്ലിംകൾക്കും മാത്രം അവകാശമുള്ളപ്പോൾ അവിടെ എൻ.എസ്.എസിന് എന്ത് കാര്യം'
text_fieldsകൊല്ലം: ശബരിമലയിൽ ഈഴവർക്കും ക്ഷത്രിയർക്കും മുസ്ലിംകൾക്കും മാത്രം അവകാശമുള്ളപ്പോൾ എൻ.എസ്.എസിന് അവിടെ എന്ത് കാര്യമെന്ന് ഈഴവ മഹാജനസഭ.
സുപ്രീംകോടതി വിധിയനുസരിച്ച് വിശ്വാസികളായ എല്ലാ സ്ത്രീകൾക്കും അവിടെ, പ്രായഭേദമന്യേ പ്രവേശനം നൽകണമെന്നും സഭ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പിണറായി സർക്കാറിെൻറ മുൻ തീരുമാനത്തിൽ ഒരുമാറ്റവും വരുത്താൻ പാടില്ല. സുപ്രീംകോടതി വിധിക്കെതിരെ പരസ്യമായി പ്രതികരിക്കുന്നവർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കേണ്ടതായിരുന്നു.
ഇക്കാര്യത്തിൽ കാണിച്ച വിട്ടുവീഴ്ചയാണിപ്പോൾ എൻ.എസ്.എസിനെപ്പോലുള്ള സവർണ വർഗീയ സംഘടനകൾ െതരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉറഞ്ഞുതുള്ളാൻ കാരണമായത്. ഈ ജാതിക്കളി ഈഴവ-തീയ-മുസ്ലിം സമുദായങ്ങൾ മനസ്സിലാക്കി പ്രതികരിക്കേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ദേശീയ പ്രസിഡൻറ് എസ്. സുവർണകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഡോ. എൻ. കുമരപ്പൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പ്രബോധ് എസ്. കണ്ടച്ചിറ, ദേശീയ വൈസ് പ്രസിഡൻറ് കെ.എസ്. കുഞ്ഞുമോൻ, സംസ്ഥാന ജനറൽ സെക്രട്ടറി അടൂർ എ.കെ. ശിവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.