ശബരിമല വിധി എന്താണെങ്കിലും നടപ്പാക്കും - കടകംപള്ളി സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കട കംപള്ളി സുരേന്ദ്രൻ. വിഷയത്തില്‍ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
ശബരിമല കേ സില്‍ സുപ്രീം കോടതി വിധി എന്തായാലും അനുസരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പദ്മകുമാർ പറഞ്ഞു. ശബരിമലയെ സംബന്ധിച്ച് ഇന്ന് സുപ്രധാന ദിനമാണ്. ശുദ്ധിക്രിയ സംബന്ധിച്ച തന്ത്രിയുടെ കത്ത് പുറത്തായത് അന്വേഷിക്കുമെന്നും പദ്മകുമാര്‍ കൂട്ടിച്ചേർത്തു. ശബരിമലയില്‍ യുവതികള്‍ കയറിയതിനല്ല നടയടച്ചതെന്ന് തന്ത്രി തന്ത്രി കണ്ഠര് രാജിവര് നല്‍കിയ വിശദീകരണ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു.
കടുത്ത നീതിനിഷേധമാണ് തന്നോട് കാട്ടിയതെന്നും ദേവസ്വം ബോര്‍ഡിനു നല്‍കിയ വിശദീകരണത്തില്‍ കണ്ഠര് രാജീവര് ആരോപിക്കുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അടക്കമുളളവരെ അറിയിച്ചശേഷമാണ് ശുദ്ധിക്രിയ നടത്തിയതെന്നും ക്ഷേത്ര കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും സുപ്രീംകോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അറുപതിലേറെ ഹരജികളാണ് ശബരിമല കേസിൽ ഭരണഘടനാ ബഞ്ച് ഇന്ന് പരിഗണിക്കുന്നത്. 55 പുനഃപരിശോധനാ ഹരജികൾ, നാല് പുതിയ റിട്ട് ഹരജികൾ, രണ്ട് ട്രാൻസ്ഫർ ഹരജികൾ, ദേവസ്വം ബോർഡിന്‍റെ സാവകാശ അപേക്ഷ എന്നിവ ഇന്ന് പരിഗണിക്കുന്നവയിൽ ഉൾപ്പെടുന്നു. അതേസമയം കോടതിയലക്ഷ്യ ഹരജികളൊന്നും ഇന്ന് പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.