കോട്ടയത്ത് നടന്നത് സി.പി.എം-കോൺഗ്രസ് അവിശുദ്ധ സഖ്യത്തിന്റെ പ്രത്യക്ഷ ഉദാഹരണം -കെ. സുരേന്ദ്രൻ
text_fieldsകോട്ടയം: സി.പി.എം ഏറ്റുമാനൂർ ഏരിയ കമ്മിറ്റി ഓഫീസിൽ മന്ത്രി വാസവനൊപ്പം കോൺഗ്രസ് നഗരസഭ അദ്ധ്യക്ഷ വാർത്താസമ്മേളനം നടത്തിയത് ഇരുപാർട്ടികളും തമ്മിലുള്ള സഹകരണത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർക്കാരിന്റെ ബി ടീമാണ് വി. ഡി സതീശന്റെ യു.ഡി.എഫ് പ്രതിപക്ഷം.
സി.പി.എം ഓഫീസിൽ കോൺഗ്രസ് നേതാക്കൻമാർ വാർത്താസമ്മേളനം നടത്തുന്നതോടെ മറ്റു സംസ്ഥാനങ്ങളിലെ സഖ്യം കേരളത്തിലും യാഥാർത്ഥ്യമാവുകയാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ വരാൻ പോവുന്ന അവിശുദ്ധ സഖ്യത്തിന്റെ ട്രയലാണ് കോട്ടയത്ത് കണ്ടത്. ഇരുമുന്നണികളായി നിന്ന് പരസ്പരം മത്സരിച്ച് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാതെ ഒരുമിച്ച് മത്സരിക്കാൻ കോൺഗ്രസും സി.പി.എമ്മും തയ്യാറാവണം.
ഭരണപക്ഷത്തിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നു കാണിക്കേണ്ടതിന് പകരം അവരുടെ ഓഫീസിൽ വാലും ചുരുട്ടിയിരിക്കുന്ന അടിമകളായി കേരളത്തിലെ പ്രതിപക്ഷം മാറി. ഭരണപക്ഷം നടത്തുന്ന അഴിമതിയിൽ ഒരു പങ്ക് കിട്ടിയാൽ എന്തിനും കൂട്ടുനിൽക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. പരസ്പര സഹകരണ മുന്നണികളുടെ പരസ്യമായ ഐക്യപ്പെടലിന്റെ ഉദാഹരണമാണ് കോട്ടയത്ത് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.