പെഗസസിന് കൊയിലാണ്ടിയിൽ എന്താണ് കാര്യം?
text_fieldsകോഴിക്കോട്: ഇസ്രായേൽ ചാരസോഫ്റ്റ്വെയറായ പെഗസസിന് െകായിലാണ്ടിയിൽ എന്താണ് കാര്യം? ഇസ്രായേലും െകായിലാണ്ടിയുമായി യാതൊരു ബന്ധവുമില്ല. പി.എസ്.സിയടക്കമുള്ള മത്സരപരീക്ഷകൾക്ക് പരിശീലനം നൽകുന്ന കൊയിലാണ്ടിയിലെ പെഗസസ് എന്ന സ്ഥാപനത്തിന്റെ മൊബൈൽ ആപ്പാണ് ഓൺലൈനിൽ ശ്രദ്ധനേടുന്നത്.
ചാര സോഫ്റ്റ്വെയറായ പെഗസസ് ആണെന്ന് കരുതി കഴിഞ്ഞ ദിവസം മുതൽ നിരവധി പേരാണ് 'പെഗസസ് ഓൺലൈൻ' എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുന്നത്. ഗൂഗ്ൾ പ്ലേസ്റ്റോറിൽ കഴിഞ്ഞ വർഷം കോവിഡിന്റെ തുടക്കകാലത്താണ് കൊയിലാണ്ടിയിലെ പെഗസസ് ആപ് ലഭ്യമായി തുടങ്ങിയത്. കഴിഞ്ഞ ആഴ്ച വരെ ആയിരം ഡൗൺലോഡാണ് നടന്നത്. എന്നാൽ, ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ പെഗസസ് രാജ്യത്തെ നിരവധി പ്രമുഖരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ സ്ഥിതി മാറിയെന്ന് െകായിലാണ്ടിയിലെ പെഗസസിന്റെ ഉടമ പറഞ്ഞു. ഇപ്പോൾ ഡൗൺലോഡ് രണ്ടായിരം പിന്നിട്ടിരിക്കുകയാണ്.
കോവിഡ് കാരണം നേരിട്ടുള്ള പരിശീലന ക്ലാസ് പറ്റാതായതോടെയാണ് കഴിഞഞ വർഷം െകായിലാണ്ടിയിലെ പെഗസസ് സ്വന്തം ആപ് പുറത്തിറക്കിയത്. ഈ വർഷം ഏപ്രിൽ ഏഴിന് അപ്ഡേറ്റ് ചെയ്തു. പി.എസ്.സി പരീക്ഷക്കും മറ്റുമുള്ള പരിശീലനമാണ് പെഗസസ് ഓൺലൈൻ ആപ്പിന്റെ പ്രേത്യകതയെന്ന് പ്ലേസ്റ്റോറിൽ വ്യക്തമായി പറയുന്നുണ്ട്. ആപ്പിെൻറ റിവ്യൂവിലും ഡൗൺലോഡ് ചെയ്തവർ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
കേരള പി.എസ്.സിയുടെ മത്സരപരീക്ഷക്കുള്ള ആപ്പാണെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഡൗൺലോഡ് ചെയ്യുന്നതിൽ കൂടുതലും. കൊയിലാണ്ടിയിലെ ഓഫീസിലേക്കും ഫോൺകോളുകൾ പ്രവഹിക്കുകയാണ്. ഹിന്ദിയിലും തമിഴിലുമാണ് ചോദ്യങ്ങൾ മുഴുവൻ. എങ്ങിനെയാണ് ആപ് പ്രവർത്തിപ്പിക്കേണ്ടെതന്നാണ് വിളിക്കുന്നവരുടെ ചോദ്യം. മത്സരപരീക്ഷക്കുള്ള ആപ്പാണെന്ന് പറഞ്ഞിട്ടും പലരും തൃപ്തരല്ല. ചാരപ്രവർത്തനത്തിനുള്ളതല്ലെന്നറിഞ്ഞ് ചിലർക്ക് കാര്യമായ നിരാശയമുണ്ട്. പാതിരാത്രിയിൽ പോലും ഫോൺവിളികൾ വരുന്നു. ആപ്പിൽ നൽകിയ നമ്പറിലാണ് വിളിക്കുന്നത്. 'ചാരപ്രവൃത്തി'ക്ക് താൽപര്യത്തോടെ സ്ത്രീകളുമുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.