Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
fasal gafoor
cancel
Homechevron_rightNewschevron_rightKeralachevron_right80ഃ20 അനുപാതം...

80ഃ20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി എന്തടിസ്​ഥാനത്തിലാണെന്ന്​ ഡോ. ഫസൽ ഗഫൂർ

text_fields
bookmark_border

കോഴിക്കോട്​: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80ഃ20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി എന്തടിസ്​ഥാനത്തിലാണെന്ന്​ മനസ്സിലാകുന്നില്ലെന്ന്​ എം.ഇ.എസ്​ പ്രസിഡൻറ്​ ഡോ. ഫസൽ ഗഫൂർ പറഞ്ഞു. പാലോളി കമ്മിറ്റി ശിപാർശപ്രകാരം സ്​കൂൾ വിദ്യാർഥികൾക്കുള്ള സ്​കോളർഷിപ്പ്​, മദ്രസ അധ്യാപകർക്കുള്ള സ്​കോളർഷിപ്പ്​ (ഇത്​ യഥാർഥത്തിൽ സർക്കാർ ഫണ്ടല്ല), കോച്ചിങ്​ സെൻറുകൾ എന്നിവക്കാണ്​ ഫണ്ട്​ നീക്കിവെച്ചത്​.

2015ലെ സർക്കാർ ഉത്തരവിൽ മറ്റു വിഭാഗങ്ങൾക്ക്​ 20​ ​ശതമാനം കൊടുക്കണമെന്ന്​ കടന്നുകൂടിയത്​ എങ്ങനെയാണെന്ന്​ പരിശോധിക്കപ്പെടണം. സച്ചാർ കമ്മിറ്റി റിപ്പോർട്ട്​ അടിസ്​ഥാനമാക്കി നടപ്പാക്കിയ പദ്ധതിയെ മുസ്​ലിംകളല്ലാത്ത മറ്റു വിഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്നത്​ എങ്ങനെയാണ്​? എം.ഇ.എസ്​ കേസിൽ കക്ഷിചേരുമെന്നും ഫസൽ ഗഫൂർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minority welfare schemes
News Summary - What is the basis of the High Court judgment quashing the 80:20 ratio? Fazal Ghafoor
Next Story