'ഹലാലി'ന്‍റെ അർഥമെന്തെന്ന് ഹരജിക്കാരനോട് ഹൈകോടതി; ആരോപണം ഉന്നയിക്കുമ്പാൾ വിഷയത്തെക്കുറിച്ച് അറിയണമെന്ന് നിർദേശം
text_fieldsകൊച്ചി: ഹലാൽ എന്നാൽ എന്താണ് അർഥമാക്കുന്നതെന്ന് ഹൈകോടതി. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ചോദ്യം. കോടതിയുടെ ചോദ്യത്തിന് വിഷയം ആഴത്തിൽ പരിശോധിച്ചിട്ടില്ലെന്നായിരുന്നു ഹരജിക്കാരെൻറ മറുപടി. ഒരു സമുദായത്തിന്‍റെ ആചാരത്തിന്‍റെ ഭാഗമാണിതെന്നായിരുന്നു ഹരജിക്കാരന്‍ ആദ്യം വിശദീകരണം നല്‍കിയത്. വ്യക്തമായ തെളിവുകളോടെ വേണം ഇക്കാര്യങ്ങൾ ഉന്നയിക്കാനെന്ന് ജസ്റ്റിസ് അനിൽ. കെ നരേന്ദ്രനും ജസ്റ്റിസ് പി. ജി അജിത്കുമാറും പറഞ്ഞു.
ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പാൾ വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള പരിശോധന നടത്തേണ്ടിയിരുന്നുവെന്നാണ് കോടതി പറഞ്ഞത്. എന്താണ് ഹലാലെന്ന് പരിശോധിച്ച് അറിയിക്കാൻ ഹരജിക്കാരനോടും സർക്കാറിനോടും ദേവസ്വം ബോർഡിനോടും കോടതി നിർദേശിച്ചു. വിഷയം വിശദമായി പരിശോധിക്കുമെന്നും കോടതി പറഞ്ഞു.
ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാറാണ് ഹലാൽ ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്. ശർക്കര വിതരണം ചെയ്ത കമ്പനി, കേടുവന്ന ശർക്കര ലേലത്തിൽ വാങ്ങിയ ആള്‍ തുടങ്ങിയവരെയും കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. കാലാവധി കഴിഞ്ഞതോ അശുദ്ധമായതോ ആയ ശർക്കര ഉപയോഗിക്കാറില്ലെന്ന് ഭക്ഷ്യസുരക്ഷാ കമീഷണർ പറഞ്ഞു. 2021ൽ വാങ്ങിയതും സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്നതുമായ ശർക്കര പാക്കറ്റുകളിൽ ഹലാൽ മുദ്രയില്ലെന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.