പുതുച്ചേരിയിൽ കണ്ടത് കോണ്‍ഗ്രസ് നേതാക്കളുടെ തീവ്ര ഹിന്ദുത്വ നിലപാട് -എ. വിജയരാഘവന്‍
text_fieldsനിലമ്പൂർ (മലപ്പുറം): മൃദുഹിന്ദുത്വ നയത്തില്‍നിന്ന് തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് മാറാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേഗത്തില്‍ സാധിക്കുമെന്നതിെൻറ തെളിവാണ് പുതുച്ചേരിയിൽ കണ്ടെതന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. എല്‍.ഡി.എഫ് വികസനമുന്നേറ്റ ജാഥക്ക് നിലമ്പൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് എം.എൽ.എമാർ ഒന്നടങ്കം ബി.ജെ.പിയിലേക്ക് പോയതിലൂടെ കോണ്‍ഗ്രസിന് ഒരു സംസ്ഥാനംകൂടി നഷ്ടമായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇതാണ് കാണുന്നത്. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തെ കോണ്‍ഗ്രസിെൻറ മൃദുഹിന്ദുത്വം കൊണ്ട് നേരിടാനാകില്ല.
ലവ് ജിഹാദിന്‍റെ പേരില്‍ കേരളത്തിലും നിയമനിര്‍മാണം നടത്തുമെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. എന്നാൽ, ഇടതുപക്ഷം തീവ്ര ഹിന്ദുത്വത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.