തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ 30 ലധികം ഗ്രാമങ്ങളിൽ നിരോധനാജ്ഞ
text_fields
ചെന്നൈ: പിന്നാക്ക വിഭാഗങ്ങളെ അധിക്ഷേപിച്ച് വാട്സ്ആപ്പിൽ പ്രചരിച്ച ശബ്ദസന്ദേ ശം പുതുക്കോട്ട ജില്ലയിൽ സാമുദായിക സ്പർധക്ക് കാരണമായി. ഇതേത്തുടർന്ന് പൊന്നമ രാവതി ഉൾപ്പെടെ 30ലധികം ഗ്രാമങ്ങളിൽ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ശബ്ദസ ന്ദേശം പോസ്റ്റ് ചെയ്ത രണ്ടുപേരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സമുദായ പ്രതിനിധികൾ വ്യാഴാഴ്ച പൊന്നമരാവതി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, നടപടി ഉണ്ടായില്ല. തുടർന്ന് അഞ്ഞൂറോളം പേർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ പൊന്നമരാവതി ബസ്സ്റ്റാൻഡ് പരിസരത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ രണ്ടായിരത്തോളം പേർ തടിച്ചുകൂടി പ്രതിഷേധ സമരത്തിനിറങ്ങി. സംഘർഷസാധ്യത കണക്കിലെടുത്ത് മേഖലയിലെ കടകളും മറ്റും തുറന്നിരുന്നില്ല. വാഹനഗതാഗതവും സ്തംഭിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ഇലുപ്പൂർ ആർ.ഡി.ഒ ശിവദാസ് പൊലീസ് നിരോധനാജ്ഞ (144) ഉത്തരവ് പുറപ്പെടുവിച്ചത്.
മേഖലയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അരിയല്ലൂർ ജില്ലയിലെ പൊൻപരപ്പിയിലും ദലിത് പ്രക്ഷോഭം ശക്തിപ്രാപിച്ചു. വോെട്ടടുപ്പ് ദിനത്തിൽ ദലിത് രാഷ്ട്രീയ സംഘടനയായ തിരുമാവളവെൻറ വിടുതലൈ ശിറുതൈകൾ കക്ഷിയുടെ ചിഹ്നമായ ‘മൺകലം’ സവർണ വിഭാഗത്തിൽപ്പെട്ട ചിലർ നടുറോഡിൽ എറിഞ്ഞുടച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചിരുന്നു. പിന്നീട് സവർണ സമുദായാംഗങ്ങൾ മൺകലം ചിഹ്നം ചുമരുകളിലും മറ്റും വരച്ച വീടുകൾ തെരഞ്ഞുപിടിച്ച് ആക്രമണം നടത്തുകയായിരുന്നു.
സംഭവത്തിൽ ഇരുപതിലധികം വീടുകൾ തല്ലി തകർക്കെപ്പട്ടു. നിരവധിപേർക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങൾക്ക് വോട്ട് രേഖപ്പെടുത്താനും കഴിഞ്ഞില്ല. പിന്നീട് പൊലീസ് 25ഒാളം പേർക്കെതിരെ കേസെടുത്തുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജയംകൊണ്ടത്ത് റോഡ് തടയൽ സമരം നടന്നു. വിടുതലൈ ശിറുതൈകൾ കക്ഷി നേതാവും ചിദംബരം ലോക്സഭ മണ്ഡലം സ്ഥാനാർഥിയുമായ തിരുമാവളൻ സംഭവസ്ഥലം സന്ദർശിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച അദ്ദേഹം പ്രദേശത്തെ ബൂത്തുകളിൽ റീപോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.