പൊലീസ് ആക്ട് നിയമ ഭേതഗതിയിൽ ഇനിയെന്ത് ? സർക്കാറിന് മുന്നിൽ കടമ്പകളേറെ
text_fieldsതിരുവനന്തപുരം: വിവാദ നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും അതിെൻറ നിയമവശത്തിെൻറ സാേങ്കതികത്വം ചോദ്യംചെയ്യപ്പെടുന്നു. നിയമഭേദഗതി വരുത്തി ഗസറ്റ് വിജ്ഞാപനം ചെയ്ത ശേഷം അത് നടപ്പാക്കില്ലെന്ന് പറഞ്ഞാൽ സാേങ്കതികമായി നിലനിൽക്കില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
നിലവിലുള്ള നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് നിയമലംഘനമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നിയമ ഭേദഗതി വന്ന സാഹചര്യത്തിൽ ഇൗ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പരാതി ലഭിച്ചാൽ അത് പൊലീസിന് ബാധ്യതയാകും. ഇറക്കിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഇനി സർക്കാറിന് ഒേട്ടറെ കടമ്പകൾ കടക്കേണ്ടതുണ്ട്. മന്ത്രിസഭ ചേര്‍ന്ന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യണം. അത് ഗവർണർ അംഗീകരിക്കണം. അല്ലെങ്കിൽ നിയമസഭയിൽ കൊണ്ടുവന്ന് നിയമഭേദഗതി ഇല്ലാതാക്കണം. നിയമസഭ ചേർന്ന് ആറാഴ്ചക്കകം പുതിയ ബിൽ കൊണ്ടുവന്ന് ഓർഡിനൻസിനുള്ള നിയമ പ്രാബല്യം റദ്ദാക്കാനാകും. നിലവിൽ ജനുവരി ആദ്യ ആഴ്ച സഭാസമ്മേളനം വിളിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.