ശിവശങ്കറിന് കുരുക്കായി വാട്സ്ആപ് തെളിവുകളും
text_fieldsകൊച്ചി: ശിവശങ്കറിന് കുരുക്കായത് വാട്സ്ആപ് തെളിവുകളും. സ്വപ്നയുടെ കൈവശമുണ്ടായിരുന്ന ലക്ഷങ്ങൾ ലോക്കറിൽ സൂക്ഷിക്കാൻ സഹായിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയെങ്കിലും വാട്സ്ആപ് സന്ദേശങ്ങൾ ശിവശങ്കറിെൻറ പങ്കാളിത്തം വ്യക്തമാക്കുന്നതാെണന്ന ഇ.ഡിയുടെ വാദം ഹൈകോടതി പ്രഥമദൃഷ്ട്യാ ശരിവെക്കുകയായിരുന്നു. ശിവശങ്കർ സ്വപ്നയുമായി അടുത്തബന്ധം പുലർത്തിയിരുന്നു. നിരന്തരം വാട്സ്ആപ് ചാറ്റ് നടത്തുമായിരുന്നു. എല്ലാ കാര്യങ്ങളും പറയുമായിരുന്നു. അതിനാൽ ശിവശങ്കറിന് അവരുടെ കള്ളക്കടത്ത്, പണമിടപാടുകളെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് പറയുന്നത് അവശ്വസനീയമെന്ന ഇ.ഡി, കസ്റ്റംസ് വാദങ്ങൾ തള്ളാനാനാവില്ലെന്ന നിലപാടാണ് ജാമ്യം നിഷേധിച്ച് കോടതി സ്വീകരിച്ചത്.
സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടിന് പരിചയപ്പെടുത്തുക മാത്രമല്ല, ജോയൻറ് ലോക്കർ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 30 ലക്ഷം രൂപ സ്വപ്ന കൊണ്ടുവന്ന് ഈ ലോക്കറിൽ വെച്ചപ്പോഴും ശിവശങ്കറിെൻറ സാന്നിധ്യമുണ്ടായിരുെന്നന്നാണ് വേണുഗോപാലും സ്വപ്നയും നൽകിയ മൊഴി.
ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് ശിവശങ്കർ ഒഴിഞ്ഞുമാറിയപ്പോഴും തെളിവായി വാട്സ്ആപ് സന്ദേശങ്ങളടക്കം അന്വേഷണ ഏജൻസി മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കി. എസ്.ബി.ഐയിലെ ഈ ലോക്കറിൽനിന്നുള്ള 64 ലക്ഷത്തിന് പുറമെ ഫെഡറൽ ബാങ്കിലെ മറ്റൊരു ലോക്കറിൽനിന്ന് 36.50 ലക്ഷവും ഇ.ഡി കെണ്ടടുത്തിരുന്നു. പ്രധാന പദവിയിലിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിൽ കോൺസുലേറ്റ് ജനറലുമായും അവിടത്തെ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷുമായും ഔദ്യോഗിക കാര്യങ്ങൾക്ക് ഇടക്കിടെ ബന്ധം പുലർത്തിയിരുെന്നന്നും പിന്നീട് സ്വപ്ന കുടുംബസുഹൃത്തായി മാറിയെന്നും ശിവശങ്കർതന്നെ മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തികമായി അത്ര നല്ലരീതിയിലല്ലാതിരുന്ന സ്വപ്നയെ ജോലി ലഭിക്കാനടക്കം സഹായിച്ചിട്ടുണ്ട്. സ്വപ്നക്ക് ചാർട്ടേഡ് അക്കൗണ്ടൻറിെന പരിചയപ്പെടുത്തിയത് കള്ളക്കടത്ത് നടെന്നന്ന് പറയുന്നതിെൻറ ഒരുവർഷം മുമ്പാണെന്നുമാണ് ശിവശങ്കറിെൻറ വാദം.
സ്വപ്നയുടെ േഫാൺ, ലാപ്ടോപ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഇതിെൻറ വിശദാംശങ്ങൾക്ക് കാത്തിരിക്കുകയാണെന്നും ഇ.ഡി വ്യക്തമാക്കി. നയതന്ത്ര ബാഗേജ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട വിവരങ്ങൾ ശിവശങ്കറിനെ ചോദ്യംചെയ്ത് ശേഖരിക്കാനുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.
ജാമ്യഹരജികൾ പരിഗണനക്ക് വന്നപ്പോൾ രണ്ട് കേസുകളിലും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ആദ്യം ഒക്ടോബർ 23 വരെ വിലക്കിയിരുന്നു. പിന്നീട് ഇത് 28 വരെ നീട്ടി. തുടർന്നാണ് ബുധനാഴ്ച ജാമ്യഹരജി തള്ളി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.