സംസ്ഥാനത്ത് വാട്സ്ആപ്പ് ഹണിട്രാപ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്
text_fieldsസംസ്ഥാനത്ത് ഒാൺലൈൻ തട്ടിപ്പുകൾക്ക് കളമൊരുങ്ങുന്നതായി പൊലീസ്. വാട്സ് ആപ്പ് ഹണിട്രാപിലൂടെയാണ് ആളുകളെ കുരുക്കുന്നത്. ചാറ്റിലൂടെയും കോളിലൂടെയും തട്ടിപ്പിന് വഴിയൊരുക്കുന്നതായും പൊലീസ് പറഞ്ഞു. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായതായും സൂചനയുണ്ട്. പലപ്പോഴും പരാതിപ്പെടാനാകാത്ത വിധം കെണിയിൽ കുടുക്കിയാവും തട്ടിപ്പ് നടത്തുന്നത്. ഇതുസംബന്ധിച്ച് കേരള പൊലീസ് അവരുടെ ഒൗദ്യോഗിക ഫേസ്ബുക്കിൽ പേജിൽ മുന്നറിയിപ്പ് നൽകി.
തട്ടിപ്പുസംഘങ്ങൾ ഒാൺലൈനായി സൗഹൃദം സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുന്നത്. ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവരുടെ രീതി. തട്ടിപ്പുകാരുടെ എക്സ്റ്റഷൻ നമ്പരുകളും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. +44 +122 എന്നീ നമ്പരുകളിൽ നിന്നുള്ള വാട്സ്ആപ്പ് കാളുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതികൾ പരിശോധിപ്പോൾ വ്യക്തമായതെന്ന് പൊലീസ് പറയുന്നു. പരാതികളിൽ ഹൈടെക് സെല്ലും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതരുമായി വാട്സ്ആപ്പിലൂടെ ചാറ്റ് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.