മുഖ്യമന്ത്രിക്കെതിരെ വാട്ട്സ് ആപ്പ് പ്രചാരണം; സസ്പെൻഷൻ കഴിഞ്ഞപ്പോൾ സ്ഥലം മാറ്റം
text_fieldsതൃശൂർ: വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ വിമർശിച്ച് സന്ദേശം പങ്കുവെച്ച സീനിയർ സിവിൽ പൊലീസ് ഓഫിസറെ സസ്പെൻഷന് പിന്നാലെ സ്ഥലം മാറ്റി. രാമവർമപുരം എ.ആർ.ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറും പൊലീസ് അസോസിേയഷൻ സിറ്റി മുൻ ജില്ല ജോ.സെക്രട്ടറിയുമായ ജോർജ് വർഗീസിനെയാണ് സ്ഥലം മാറ്റിയത്. പാലക്കാട് എ.ആർ.ക്യാമ്പിലേക്കാണ് മാറ്റം.
രണ്ട് മാസം മുമ്പാണ് മുഖ്യമന്ത്രിയെ വിമർശിച്ച സന്ദേശം പ്രചരിപ്പിച്ചത്. തുടർന്ന് സസ്പെൻഷനിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ജോലിയിൽ പ്രവേശിപ്പിച്ചത്. അതിന് പിന്നാലെയാണ് സ്ഥലം മാറ്റം. വ്യാഴാഴ്ച ജോർജ് പാലക്കാട് ജോലിയിൽ പ്രവേശിച്ചു. സാധാരണയായി ഓഫിസർ പദവിയിലുള്ളവരെയാണ് സ്ഥലം മാറ്റാറുള്ളത്. സർക്കാർ ഉത്തരവ് അനുസരിച്ചേ പൊലീസുകാരുടെ സ്ഥലം മാറ്റം നടക്കാറുള്ളൂ. പ്രധാനമന്ത്രിയെ വിമർശിച്ച പരാതിയിൽ ഇതുവരെ നടപടിയെടുക്കാത്ത സംഭവവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.