Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെ വാട്​സ്​ആപ്​ പോസ്​റ്റ്​: കേസ്​ റദ്ദാക്കണമെന്ന ഹരജി തള്ളി

text_fields
bookmark_border
highcourt
cancel

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന വിധം വാട്​സ്​ആപ്​ പോസ്​റ്റി​െട്ടന്ന പേരിലെടുത്ത കേസ് റദ്ദാക്കണമെന്ന രണ്ട്​ കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ ഹരജി ഹൈകോടതി തള്ളി. കേസില്‍ അന്തിമ റിപ്പോർട്ട്​  വിചാരണ കോടതിയില്‍ സമര്‍പ്പിച്ചതായും ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരായ കിരണ്‍ലാല്‍, വിജുകുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയത്. മുഖ്യമന്ത്രിക്കെതിരെ ഇട്ട പോസ്​റ്റിലെ ഉള്ളടക്കം ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചു. 

കെ.എസ്​.ആർ.ടി.സിയില്‍ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ പ്രത്യേക വാട്ട്‌സ്​ആപ്​ ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ പ്രതികൾ പോസ്​റ്റിട്ടത്​. ഇത് സംബന്ധിച്ച പരാതിയെ തുടർന്നാണ്​ ഇരുവർക്കുമെതിരെ കേസെടുത്തത്​.​ കാട്ടാക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അറസ്​റ്റ്​ ചെ​യ്​തെങ്കിലും ഇവരെ സ്​റ്റേഷന്‍ ജാമ്യത്തിൽ വിട്ടയച്ചു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അനാവശ്യമായാണ്​ ​കേസെടുത്തതെന്നും  ആരോപിച്ചാണ്​ ഹരജിക്കാർ കോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala cmmalayalam newsWhatsapp Message
News Summary - Whatsapp Message against Kerala CM; Court Reject Petiton -Kerala News
Next Story