വർഷങ്ങൾക്കുമുമ്പ് മരിച്ച ഭാസ്കരേട്ടനെ വാട്സ്ആപ് ‘വീണ്ടും കൊന്നു’
text_fieldsകോഴിക്കോട്: വർഷങ്ങൾക്കുമുമ്പ് മരിച്ച നഗരത്തിലെ പ്രസിദ്ധമായ സർബത്ത് കടയുടെ ഉടമയായിരുന്ന കോഴിപ്പറമ്പത്ത് ഭാസ്കരൻ എന്ന ഭാസ്കരേട്ടനെ സമൂഹ മാധ്യമങ്ങൾ വീണ്ടും ‘കൊന്നു’. നിലവിൽ കട നടത്തുന്ന അദ്ദേഹത്തിൻറെ മകൻ മുരളീധരെൻറ ചിത്രം സഹിതമാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്.
‘കോഴിക്കോടിെൻറ പ്രഗത്ഭനായ മിൽക് സർബത്ത് കടയുടെ ഉടമ ഭാസ്കരേട്ടൻ ഇന്ന് രാവിലെ അന്തരിച്ചു' എന്നാണ് ശനിയാഴ്ച രാവിലെ മുതൽ വാട്സ്ആപ്പിൽ കറങ്ങിക്കളിച്ചത്.
മുരളീധരൻ കടയിൽ സർബത്ത് വിൽക്കുന്ന ചിത്രമാണ് ഒപ്പം നൽകിയത്. സി.എച്ച് ഓവർബ്രിഡ്ജിനു താഴെ വർഷങ്ങളോളം സർബത്ത് വിറ്റ ഭാസ്കരൻ 14 വർഷങ്ങൾക്കുമുമ്പ് മരിച്ചതാണ്.
പിന്നീട് മക്കളായ മുരളീധരനും മനോജും കച്ചവടം ഏറ്റെടുത്തു നടത്തുകയായിരുന്നു. കട ഇന്നും ഭാസ്കരേട്ടെൻറ സർബത്ത് കട എന്ന പേരിലാണ് അറിയപ്പെടുന്നത്. വ്യാജവാർത്ത പ്രചരിച്ചതോടെ താൻ മരിച്ചിട്ടില്ലെന്ന വിശദീകരണവുമായി മുരളീധരൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇതും വിശ്വസിക്കാതെ നിരവധി പേരാണ് കടയിൽ നേരിട്ടെത്തുന്നത്. സംഭവത്തിൽ മുരളീധരൻ നടക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.