വാട്സ്ആപ്പിലൂടെ സൈബര്‍ ആക്രമണം; വിദ്യാര്‍ഥിയുടെ ഫോണ്‍ തകരാറിലായി
text_fieldsവടകര: വാട്സ്ആപ് സന്ദേശത്തിലൂടെ വൈറസ് കയറി പ്ലസ് ടു വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണിെൻറയും കമ്പ്യൂട്ടറി െൻറയും പ്രവര്‍ത്തനം അവതാളത്തിലായി. അഴിയൂര്‍ കല്ലാമല ബയാൻ പാലസില്‍ ഷുക്കൂര്‍ തങ്ങളുടെ മകന് മിഷാലിെൻറ ഫോണി ലാണ് സൈബര്‍ ആക്രമണം. മറ്റാര്‍ക്കോ വേണ്ടിയുള്ള സൈബര്‍ ക്വട്ടേഷനാണിതെന്നാണ് പരാതി.
വ്യാഴാഴ്ച രാത്രി മിഷാല ിെൻറ വാട്സ്ആപിലേക്ക് കന്നട ഭാഷയിൽ ലിങ്ക് സന്ദേശമെത്തി. ഇതില്‍ തൊട്ടയുടന്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ആവുക യും പിന്നീട് പ്രവര്‍ത്തനം അവതാളത്തിലാവുകയും ചെയ്തു. ഇടക്ക് ഓഫായി. ഫോണിെൻറ പ്രവര്‍ത്തനം മറ്റാരോ നിയന്ത്രിക്കുന്നതായി തോന്നുകയും വീട്ടിലെ കമ്പ്യൂട്ടറില്‍ മൊബൈല്‍ ഫോണിെൻറ ഡിസ്പ്ലേ തെളിയുകയും ചെയ്തു.
ഈ സമയം സഹോദരന് കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുകയായിരുന്നു. തുടർന്ന് കമ്പ്യൂട്ടറും ഹാങ് ആവുകയും ഓഫാവുകയും ചെയ്തു. വൈഫൈ കണക്ഷനിലാണ് മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉണ്ടായിരുന്നത്. വാട്സ്ആപ് സന്ദേശം വന്ന ഫോണിലേക്ക് വിളിച്ചപ്പോള്‍ തൃശൂരിലെ സ്ത്രീയാണ് സംസാരിച്ചത്. വാട്സ്ആപ് സൗകര്യമൊന്നുമില്ലാത്ത ഫോണാണിതെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനു പിന്നാലെ അജ്ഞാത നമ്പറില്‍ നിന്ന് ഭീഷണിയും വന്നു.
പരിചിതമല്ലാത്ത വാട്സ്ആപ് ഗ്രൂപ്പില്‍ മിഷാലിനെ ചേര്‍ക്കുകയും ചെയ്തു. ഈ ഗ്രൂപ്പില്‍ വന്ന സന്ദേശം മുഴുവന്‍ ഫോണില്‍ ബോംബിട്ടു എന്ന രീതിയിലുള്ളതായിരുന്നു. സൈബര്‍ ആക്രമണത്തെ ഗ്രൂപ്പിലെ അംഗങ്ങള്‍ വിശേഷിപ്പിക്കുന്നത് ബോംബ് എന്ന പ്രയോഗത്തിലൂടെയാണ്. അഡ്മിെൻറ നമ്പര്‍ നോക്കിയപ്പോള്‍ അത് മിഷാലിെൻറ സഹപാഠിയാണെന്ന് തെളിഞ്ഞു. ഇയാളെ കണ്ട്, കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ മിഷാലിെൻറ നമ്പര്‍ വാട്സ്ആപ് ഗ്രൂപ്പിന് നല്‍കിയത് ഇയാളാണെന്ന് വ്യക്തമായി.
ഇത്തരത്തില്‍ 17 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. പലതും ഒരു യുവനടെൻറ പേരിലാണ് അറിയപ്പെടുന്നത്. തനിക്കൊന്നും അറിയില്ലെന്നും ഗ്രൂപ്പിലെ ബോംബ് സന്ദേശങ്ങളില്‍ സംശയം തോന്നി ഇത് എന്താണെന്ന് അന്വേഷിച്ചപ്പോള്‍ ആരുടെയെങ്കിലും നമ്പര്‍ തന്നാല്‍ കാണിച്ചുതരാമെന്ന മറുപടിയാണ് കിട്ടിയതെന്നുമാണ് സഹപാഠി പറഞ്ഞത്. ഇതിനിടെ, പരാതിയുമായി പോകേണ്ടെന്നും ഫോണും കമ്പ്യൂട്ടറുമെല്ലാം ശരിയാക്കാമെന്നും ഗ്രൂപ്പിലൂടെ വാഗ്ദാനം ലഭിച്ചതായി വിദ്യാര്‍ഥിയുടെ കുടുംബം പറഞ്ഞു. സംഭവത്തില്‍ ചോമ്പാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.