Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പ്രതിപക്ഷത്തിരിക്കുമ്പോൾ വണ്ടിയുന്തും, സമരം ചെയ്യും. അത് ആനക്കാര്യമാണോ?- കെ. സുരേന്ദ്രേൻ

text_fields
bookmark_border
K Surendran
cancel

കൊച്ചി: പ്രതിപക്ഷത്തിരിക്കുമ്പോള്‍ പല സമരങ്ങളും ചെയ്യുമെന്നും അധികാരത്തിലെത്തുമ്പോള്‍ അങ്ങനെ ചെയ്യേണ്ടതുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പെട്രോള്‍ വിലവര്‍ധനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കെ. സുരേന്ദ്രൻ വിചിത്രമായ ഉത്തരം നൽകിയത്.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ പെട്രോള്‍ വില വര്‍ധനവിനെതിരെ വണ്ടിയുന്തി പ്രതിഷേധിച്ച ആളായിരുന്നല്ലോ താങ്കള്‍ എന്നും ഇപ്പോള്‍ വില കുത്തനെ വര്‍ധിക്കുമ്പോള്‍ എന്താണ് പറയാനുള്ളതെന്നുമുള്ള ചോദ്യത്തിന് അതിനെന്താണ് കുഴപ്പമെന്നും ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആളുകളുണ്ടല്ലോ അവര്‍ ഉന്തട്ടെയെന്നുമായിരുന്നു സുരേന്ദ്രന്റെ മറുപടി.

ഞാന്‍ ഉന്തിയത് പ്രതിപക്ഷത്തിരിക്കുമ്പോഴാണ്. ഇത് ഇത്ര വലിയ ആനക്കാര്യമാണോ. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരം ചെയ്യും. ഏത് വിഷയത്തിലും അങ്ങനെയാണ്, സുരേന്ദ്രന്‍ പറഞ്ഞു.

പെട്രോള്‍ വില വര്‍ധനവ് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന്, ഏയ് ആരാണ് ഇതെല്ലാം നോക്കുന്നത് എന്നായിരുന്നു സുരേന്ദ്രന്‍റെ മറുപടി. യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് 87 രൂപക്ക് പെട്രോള്‍ അടിച്ചിട്ടുണ്ട്. അതിപ്പൊ 83 രൂപയായല്ലോ'' എന്നും സുരേന്ദ്രന്‍ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranBJP
News Summary - When in opposition, will do strike. Is it a bigthing? asks K. Surendran
Next Story