രാഹുൽ വയനാട് മത്സരിച്ചപ്പോഴേ ഉത്തരേന്ത്യയിൽ കോൺഗ്രസിെൻറ അടിവേര് ഇളകി -പി.സി. ചാക്കോ
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട് മത്സരിച്ചപ്പോൾ തന്നെ ഉത്തരേന്ത്യയിൽ കോൺഗ്രസിെൻറ അടിവേര് ഇളകിയെന്ന് കോൺഗ്രസ് വിട്ട എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ. കോൺഗ്രസിെൻറ സംസ്കാരത്തോടും ദേശീയമൂല്യങ്ങളോടും താദാത്മ്യം പ്രാപിക്കാൻ രാഹുലിന് ആവുന്നില്ലെന്നും കെ.യു.ഡബ്ല്യു.ജെ ജില്ല കമ്മിറ്റിയുടെ മീറ്റ് ദ പ്രസ് പരിപാടിയിൽ ചാക്കോ കുറ്റപ്പെടുത്തി.
കോൺഗ്രസിന് ഹിന്ദുക്കളെ വിശ്വാസമില്ലാത്തതുകൊണ്ടാണ് വയനാട് പോയി മത്സരിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. താൻ രാഹുലിനെ കണ്ട് മത്സരം ബി.ജെ.പിക്ക് എതിരാവണമെന്നും ഇടതുപക്ഷത്തിന് എതിരാവരുതെന്നും പറഞ്ഞു.
കോൺഗ്രസ് തിരിച്ചുവരാൻ കഴിയാത്തവിധം ദുർബലമായി. ഇതാണ് തന്നെ കോൺഗ്രസ് വിടാൻ പ്രേരിപ്പിച്ചത്. ഇനി പ്രാദേശിക പാർട്ടികളുടെ സഖ്യത്തിന് മാത്രമേ ബി.ജെ.പി വിരുദ്ധ മുന്നണിയായി വളരാൻ കഴിയൂ.
ഇന്ത്യയിലെ വലിയ പ്രതിപക്ഷപാർട്ടിയായിട്ടും േകാൺഗ്രസ് ഉത്തരവാദിത്തം നിർവഹിക്കുന്നില്ല. കേരളത്തിൽ തലമുറമാറ്റംകൊണ്ട് കോൺഗ്രസ് രക്ഷപ്പെടില്ല. നിരാശയിൽ നിന്നുണ്ടാവുന്ന തീരുമാനം ആണത്. താൻ ഏത് ഗ്രൂപ്പിലെന്ന് പോലും അറിയാത്ത നേതാവാണ് കെ. സുധാകരനെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.