ആറളം ഫാമിലെ 746 പട്ടയം റദ്ദുചെയ്യുമ്പോൾ പുറത്താകുന്നത് കോളനികളിലെ പണിയർ
text_fieldsകോഴിക്കോട്: ആറളം ഫാമിലെ 746 പട്ടയം റദ്ദുചെയ്യുമ്പോൾ പുറത്താകുന്നത് വിവധ കോളനികളിലെ ആദിവാസികളായ പണിയർ വിഭാഗം. പട്ടികവർഗ വകുപ്പ് തയാറാക്കിയ ലിസ്റ്റ് പ്രകാരം 746 ആദിവാസി കുടുംബങ്ങളുടെ പട്ടയമാണ് റദ്ദുചെയ്യുന്നത്. അതിൽ 51 കുടുംബങ്ങൾ മാത്രമാണ് വയനാട്ടിലുള്ളവർ. മറ്റുള്ളവരിൽ അധികവും കണ്ണൂരിലെ വിവിധ ഗ്രാപഞ്ചായത്തുകളിലെ കോളനികളിൽ അഞ്ച് സെന്റിൽ ജീവിക്കുന്ന പണിയരാണ്.
കിർത്താഡ്സ് നടത്തിയ പഠനമനുസരിച്ച് ആദിവാസികളിൽ പിന്നാക്കം നിൽക്കുന്ന വിഭാഗമാണ് പണിയർ. അവരുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് ആദവാസി വികസന ഫണ്ടിൽനിന്ന് 42 കോടി കേന്ദ്ര സർക്കാരിന് നൽകി എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ആറളം ഫാമിന്റെ ഭൂമി ഏറ്റെടുത്തത്. രണ്ട് പതിറ്റാണ്ട് ആദിവാസി പുനരധിവാസ പ്രവർത്തനം നടത്തിയിട്ടും കോളനികളിൽ താമസിക്കുന്ന പണിയരെ ഈ ഭൂമിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഫാമിൽ ഇതുവരെ വിതരണം ചെയ്ത 3375 പട്ടയത്തിൽ 2340 പട്ടയവും പണിയ വിഭാഗക്കാർക്കായിരുന്നു.
പട്ടികവർഗ വകുപ്പിന്റെ പ്രവർത്തനത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ആറളത്തെ പുനരധിവാസ പ്രവർത്തനം തകർത്തത്. ആദ്യകാലത്ത് നിർമിതികേന്ദ്രം വീട് നിർമാണം ഏറ്റെടുത്ത് അഴമിതിയിൽ മുങ്ങി. കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും വീഴ്ച വരുത്തി. ഇതെല്ലാം ആദ്യം താമസിക്കാനെത്തിയ പണിയരെ ഫാമുകളിൽനിന്ന് അകറ്റി. കാട്ടാനയുടെ ആക്രമണം തടയുന്നതിന് ഫെൻസിങ് അടക്കമുള്ള നടപടി സ്വീകരിച്ചതുമില്ല. പലരെയും ആന ചവിട്ടി കൊല്ലുന്ന അവസ്ഥയുണ്ടായതോടെ ജീവനിൽ ഭയമുള്ളവരെല്ലാം കോളനികളിലേക്ക് മടങ്ങി.
ആദ്യകാലത്ത് സംഘടിതമായി കോളനികളിൽനിന്ന് പണിയർ ആറളത്തേക്ക് എത്തിയപ്പോൾ അവർ താമസിച്ചിരുന്ന കോളനികളിലെ തദേശ സ്ഥാപനങ്ങൾക്ക് ലഭിച്ച ടി.എസ്.പി ഫണ്ടിൽ ഗണ്യമായ കുറവുണ്ടായി. തദേശ സ്ഥാപനങ്ങൾ വീട് നിർമാണം അടക്കം പദ്ധതികൾ നടപ്പാക്കി പണിയരെ കോളനികളിലേക്ക് മടക്കിയെത്തിച്ചു. കേളകം, കൊട്ടിയൂർ, പേരാവൂർ ഗ്രാപഞ്ചായത്തുകളിലെല്ലാം കോളനികളിൽ വീടുകൾ നൽകി. അതോടെ ഫാമിലെ അരക്ഷിതമായ ജീവതത്തെക്കാൾ മെച്ചമാണ് കോളനിയിലെ ജീവതമെന്ന് അവർ തീരുമാനിച്ചു.
നിലവിൽ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ആറളം ഫാമിലേക്ക് വലിയതോതിൽ കൈയേറ്റം നടത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ഏതാണ്ട് 265 കുടംബങ്ങൾ കൈയേറ്റക്കരാണ്. പുനരധിവാസം സംബന്ധിച്ച് പട്ടികവർഗ വിലയിരുത്തൽ പോലും നടത്തിയട്ടില്ലെന്നാണ് ടി.ആർ.ആർ.ഡി.എം ഡെപ്യൂട്ടി ഡയറക്ടർ അറിയച്ചത്. പിന്നോക്കം നിൽക്കുന്ന പണിയരുടെ പുനരധിവാസം ഇവിടെ അട്ടിമറിക്കുകയാണ്.
കോളയാട് ചാലിൽ കോളനി, വയലുംകര കോളനി, കണ്ണവം പണിയ കോളനി, കടൽക്കണ്ടം കോളനി, അഞ്ചരക്കണ്ടി ലക്ഷംവീട് കോളനി, വടക്കേക്കരമ്മൽ കോളനി, അരിങ്ങോട്ടുംകണ്ടി കോളനി, കണ്ണങ്കോട് ലക്ഷംവീട് കോളനി, പരോട്ടിൽ കോളനി, കൈതക്കൊല്ലി കോളനി, ഉദയഗിരി ലഡാക്ക് കോളനി, മാത്തലോട്ട് കോളനി,
ആലിഞ്ചേരി കാര്യമ്മൽ കോളനി, വട്ടോളി അരിങ്ങോട്ടും കണ്ടി കോളനി, കണിച്ചാർ കോളയാട് ലക്ഷംവീട് കോളനി, വയലും കര കോളനി പരോട്ടിൽ കോളനി, താഴെ നായ്ക്കാവൻ കോളനി, വാളുത്തുമ്മൽ കോളനി, വിയറ്റ്നാം കോളനി, പാലരിഞ്ഞാൽ കോളനി, വടക്കേക്കര കോളനി, മണ്ണേരി കോളനി, ഉരുപ്പും കുറ്റി കോളനി, ചാലംവയൽ ട്രൈബൽ കോളനി, ഈന്തുംകരി കോളനി, മൂന്നാം കുറ്റി കോളനി, ദശലക്ഷം കോളനി, കോട്ടവായി കോളനി, അമ്പലക്കണ്ടി കോളനി, വീർപ്പാട് പണിയ കോളനി, നിരങ്ങം ചിറ്റ കോളനി, ചെടിക്കുളം കോളനി, തൊത്തുമ്മൽ പണിയ കോളനി, കോഴിയോട് കോളനി, പൂഞ്ചക്കര പണിയ കോളനി, കളരിക്കാട് കോളനി, ചെറിയമാറ്റിനി കോളനി, തട്ടിൽ കോളനി, രണ്ടാം കടവ് കോളനി, മുണ്ടയാംപറമ്പ് കോളനി, മൂന്നാം കുറ്റി കോളനി, എടപ്പുഴ അംബേദ്കർ കോളനി, ഐ.എച്ച.ഡി.പി കോളനി, അയ്യൻകുന്ന് കാവുക്കൽ കോളനി, കൊട്ടുകപ്പാറ കോളനി, മുണ്ടയാംപറമ്പ് കോളനി, പുതിയങ്ങാടി പണിയ കോളനി, കൊളവൻ വയൽ മണ്ണേരി കോളനി, അമ്പലക്കണ്ടി കോളനി, കല്ലംതോട് കോളനി, കൊയ്യോട് കോളനി, കീഴ്പ്പള്ളി 110 കോളനി, പാലത്തും കടവ് കോളനി, രണ്ടാം കടവ് കോളനി, നെല്ലിയോട് കോളനി, ഓടൻതോട് കോളനി, കൈതക്കൊല്ലി കോളനി എന്നിങ്ങനെ പട്ടികയിൽ 90 ശതമാനവും പണിയ കോളനികളാണ്. ചിലരുടെ വിലാസം പോലും ആറളം ഫാമിന്റെതാണ്. ഉദാഹരണമായി ആറളം ഫാം ബ്ലോക്ക് എട്ടു കോളനി ശശി എസ്.പി സീത, രവി ബ്ലോക്ക് 11, ഷാജി ശ്യാമ ആറളം എന്നിങ്ങനെയും പേരുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.