Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്ന് പൂർത്തിയാകും...

എന്ന് പൂർത്തിയാകും ദുരിതപാത

text_fields
bookmark_border
road construction
cancel
camera_alt

ഓ​ച്ചി​റ ഭാ​ഗ​ത്ത്​ ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണത്തിനാ​യെടുത്ത കു​ഴി​

കൊല്ലം: മ​ഴ​യി​ൽ ച​ളി​ക്കു​ണ്ടും വെ​യി​ലി​ൽ പൊ​ടി​പ​ട​ല​ങ്ങ​ളാ​ലും ബു​ദ്ധി​മു​ട്ടാ​കു​ക​യാ​ണ് ന​ഗ​രം. ദേ​ശീ​യ​പാ​ത 66 ആ​റു​വ​രി​യാ​ക്കി നി​ര്‍മി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ടു നീ​ങ്ങു​മ്പോ​ഴും ച​വ​റ-​ശ​ങ്ക​ര​മം​ഗ​ലം റോ​ഡി​ൽ പ്ര​വ​ർ​ത്തി​യു​ടെ ബോ​ർ​ഡ​ല്ലാ​തെ മ​റ്റൊ​ന്നും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ച​വ​റ ടൈ​റ്റാ​നി​യം ഫാ​ക്​​ട​റി​ക്ക്​ മു​ന്നി​ലെ ഒ​രു വ​ശ​​ത്തേ​ക്കു​ള്ള അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണ​മാ​ണ്​ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്.

സ​ർ​വി​സ്​ റോ​ഡാ​ക​ട്ടെ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ഫാ​ക്ട​റി റോ​ഡ് ച​ളി​ക്കു​ണ്ടാ​യി. ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ലാ​ക​ട്ടെ അ​ടി​പ്പാ​ത​യി​ല്ലാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ക്​​ഷ​ൻ​കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ച്ച്​ സ​മ​ര​പ്പ​ന്ത​ൽ കെ​ട്ടി​യി​ട്ടും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, ഒ​രു​വ​ശ​ത്തേ​ക്ക്​ മാ​ത്രം റോ​ഡ്​ പോ​കു​ന്ന വെ​റ്റ​മു​ക്കി​ൽ അ​ടി​പ്പാ​ത ഉ​ണ്ടെ​ന്നു​ള്ള​താ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ളെ​യും അ​ദ്​​ഭു​ത​പ്പെ​ടു​ത്തു​ന്ന​ത്.

പോ​രൂ​ക്ക​ര ജു​മാ​മ​സ്​​ജി​ദി​ന്​ മു​ൻ​വ​ശം പ്ര​വൃ​ത്തി​യു​ടെ ബോ​ർ​ഡ്​ സ്ഥാ​പി​ച്ചെ​ങ്കി​ലും ഓ​ട​യു​ടെ നി​ർ​മാ​ണം മാ​ത്ര​മേ മ​ട​ന്നി​ട്ടു​ള്ളു. കൂ​റ്റി​വ​ട്ട​ത്തെ റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്ത്​ പ്ര​വൃ​ത്തി മ​ന്ദ​ഗ​തി​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. ക​​ന്നേ​റ്റി​ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ഒ​രു​വ​ശ​ത്തേ​ക്കു​ള്ള പാ​ല​ത്തി​ന്‍റെ പി​ല്ല​റു​ക​ളു​ടെ നി​ർ​മാ​ണം മാ​ത്ര​മാ​ണ്​ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്.

പാ​ല​ത്തി​ലേ​ക്കു​ള്ള നി​ല​വി​ലെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ഗ​ർ​ഡ​റു​ക​ൾ നി​ര​ത്തി​വെ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ദേ​ശീ​യ​പാ​ത​യി​ലെ പ്ര​ധാ​ന ജ​ങ്​​ഷ​നാ​ണ്​ ക​രു​നാ​ഗ​പ്പ​ള്ളി. എ​ന്നാ​ൽ, ഇ​വി​ടെ ഓ​ട​നി​ർ​മാ​ണം മാ​ത്ര​മാ​ണ്​ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. ക​രു​നാ​ഗ​പ്പ​ള്ളി ജ​ങ്​​ഷ​നി​ലൂ​ടെ ഫ്ലൈ ​ഓ​വ​റി​ലാ​ണ്​ ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്.

ഫ്ലൈ ​ഓ​വ​റി​ന്‍റെ പി​ല്ല​റു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ക​മ്പി​കെ​ട്ടി​വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യി​ൽ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും കാ​ടും​മൂ​ടി​യ നി​ല​യി​ലാ​ണ്. പൈ​ലി​ങ്ങി​ന്‍റെ നി​ർ​മാ​ണം ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​​ര്‍മാ​​ണ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വേ​​ണ്ട​​ത്ര ലൈ​​റ്റു​​ക​​ള്‍ ഇ​​ല്ലാ​​ത്ത​​തും ട്രാ​​ഫി​​ക് മാ​​നേ​​ജ്‌​​മെ​​ന്റി​​ന്റെ അ​​പ​​ര്യാ​​പ്ത​​ത​​യും അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്ക് വ​ഴി​വെ​ക്കു​ന്നു​ണ്ട്.

ക​രു​നാ​ഗ​പ്പ​ള്ളി ജ​ങ്​​ഷ​നി​ൽ മേൽപ്പാലത്തിന്‍റെ തൂണുകളുടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

പു​തി​യ​കാ​വ്​ ജ​ങ്​​ഷ​നി​​ൽ ഓ​രു​വ​ശ​ത്തേ​ക്കു​ള്ള അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണം മാ​ത്ര​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. കെ.​എ​സ്​ പു​ര​ത്ത്​ ഒ​രു​വ​ശ​ത്ത്​ റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. വ​വ്വാ​ക്കാ​വി​ൽ ഒ​ന്നാം​ഘ​ട്ട ടാ​റി​ങ്​ പൂ​ർ​ത്തി​യാ​ക്കി ഡി​വൈ​ഡ​ർ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു.

ഓ​ച്ചി​റ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലേ​ക്കു​ള്ള പാ​ത​യി​ൽ അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. ദേ​ശീ​യ​പാ​ത​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വേ​ഗ​ത്തി​ൽ നി​ർ​മാ​ണം ന​ട​ന്നി​രു​ന്ന​തും ഓ​ച്ചി​റ മേ​ഖ​ല​യി​ലാ​ണ്.

ദു​രി​ത​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ക​ച്ച​വ​ട​ക്കാ​ർ

കൊ​ല്ലം ക​ഴി​ഞ്ഞാ​ൽ ജി​ല്ല​യി​ൽ​ത​ന്നെ തി​ര​ക്കേ​റി​യ ജ​ങ്​​ഷ​നാ​ണ്​ ക​രു​നാ​ഗ​പ്പ​ള്ളി. വി​ക​സ​ന​ഭാ​ഗ​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​ത്തി​ൽ ഓ​പ​ൺ പി​ല്ല​ർ ഫ്ളൈ​ഓ​വ​റി​ന്റെ പ്ര​വൃ​ത്തി​യാ​ണ്​ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​വി​ട​ങ്ങ​ളി​ലെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത്​ ക​ച്ച​വ​ട​ക്കാ​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും യാ​ത്ര​ക്കാ​രെ​യും ഒ​രു​പോ​ലെ​യാ​ണ്​ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ജ​ങ്​​ഷ​നി​ലെ പ​ല വ്യാ​പാ​ര​സ്ഥാ​പ​ങ്ങ​ളി​ലേ​ക്കും ആ​ളു​ക​ൾ എ​ത്തി​പ്പെ​ടു​ന്ന​ത്​ ബു​ന്ധി​മു​ട്ടി​യാ​ണ്. പ​ല ചെ​റു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും പൂ​ട്ടി​പോ​യ അ​വ​സ്ഥ​യി​ലാ​ണ്. ചെ​റി​യ റ​സ്റ്റാ​റ​ന്‍റു​ക​ൾ ഉ​ൾ​പ്പെ​ടെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും ക​ട​ക​ൾ പൂ​ട്ടി​യി​ട്ടി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ദു​രി​തം കാ​ര​ണം ക​ട​ക​ളി​ലേ​ക്ക്​ ആ​രും​ത​​ന്നെ ക​യ​റാ​ത്ത​താ​ണ്​ പ്ര​ധാ​ന​കാ​ര​ണം.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ന​ഗ​ര​ത്തി​ൽ ഇ​രു​വ​ശ​വും കെ​ട്ടി​മ​റ​ച്ചു​ള്ള ഫ്ളൈ ​ഓ​വ​റാ​ണ് ആ​ദ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി​രു​ന്നു. വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും മ​റ്റും ചേ​ർ​ന്ന് സേ​വ് ക​രു​നാ​ഗ​പ്പ​ള്ളി ഫോ​റം രൂ​പ​വ​ത്ക​രി​ച്ച് പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​രു​വ​ശ​വും കെ​ട്ടി​മ​റ​ച്ചു​ള്ള ഫ്ളൈ ​ഓ​വ​ർ ന​ഗ​ര​ത്തി​ന്റെ വി​ക​സ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന​പ്ര​ശ്നം. പാ​ർ​ല​മെൻറി​ലും നി​യ​മ​സ​ഭ​യി​ലും പ്ര​ശ്നം ഉ​ന്ന​യി​ക്ക​പ്പെ​ട്ടു. ഒ​ടു​വി​ലാ​ണ് മേ​ൽ​പ്പാ​ലം അ​നു​വ​ദി​ച്ച​ത്.

അവസാനിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsDevelopmentsRoad Construction
News Summary - When will the path of misery completed
Next Story