കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം സുരേന്ദ്രന് എവിടെ നിന്ന് കിട്ടി? വിജയരാഘവൻ
text_fieldsകോഴിക്കോട്: സ്പീക്കറെ അപമാനിക്കാൻ കെ.സുരേന്ദ്രൻ ബോധപൂർവം ശ്രമം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കോടതിയിൽ സമർപ്പിച്ചുവെന്ന് പറയുന്ന റിപ്പോർട്ടിലെ ഉള്ളടക്കം സുരേന്ദ്രന് എങ്ങനെ ലഭിച്ചുവെന്നും വിജയരാഘവൻ ചോദിച്ചു കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളെല്ലാം കേന്ദ്ര സർക്കാരിന്റെ താൽര്യങ്ങൾക്ക് അനുസരിച്ചാണെന്നും വിജയരാഘവൻ പറഞ്ഞു. സ്വർണ കടത്ത് കേസുമായി സ്പീക്കർ ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. സ്പീക്കർ അനുമതി കൂടാതെ നടത്തിയ വിദേശ യാത്രകളെല്ലാം ദുരൂഹമാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
സ്വർണക്കടത്തിലെയും ഡോളർ കടത്തിലെയും ഉന്നതബന്ധം വെറും ആരോപണം മാത്രമാണെന്നും ആരോപണം ഉയർത്തിയവർക്ക് അത് തെളിയിക്കാനായിട്ടില്ലെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.