Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആൾക്കൂട്ട...

ആൾക്കൂട്ട ആക്രമണത്തിനെതിരെ നിയമം എവിടെ​? –ഇ.ടി. ബഷീർ

text_fields
bookmark_border
et muhammed basheer
cancel

ന്യൂ​ഡ​ൽ​ഹി: വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ലും 30ഒാ​ളം ബി​ല്ലു​ക​ൾ കൊ​ണ്ടു​വ​രു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടും ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നെ​തി​രെ നി​യ​മം കൊ​ണ്ടു​വ​രാ​ത്ത​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്​ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി ചോ​ദി​ച്ചു.

പാ​ർ​ല​മെൻറ്​ സ​മ്മേ​ള​ന​ത്തി​നു​ മു​ന്നോ​ടി​യാ​യി വി​ളി​ച്ചു​ സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലാ​ണ്​ ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്​​ലിം ലീ​ഗ് പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി നേ​താ​വ്​ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ചോദ്യം.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളും, മ​റ്റു ദ​ലി​ത്‌ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളും, സ്ത്രീ​ക​ളും, കു​ട്ടി​ക​ളും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ നി​ർ​മാ​ണം വേ​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ര​ണ്ടു വ​ർ​ഷം മു​മ്പ്​ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ു.

എ​ങ്കി​ലും സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ല. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചും യു.​എ.​പി.​എ പോ​ലു​ള്ള ക​രി​നി​യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​ര​പ​രാ​ധി​ക​ളെ വേ​ട്ട​യാ​ടു​ന്ന​തി​നെ കു​റി​ച്ചും സു​പ്രീം​കോ​ട​തി നി​രീ​ക്ഷ​ണ​ങ്ങ​ൾ ഗൗ​ര​വ​മാ​യി എ​ടു​ത്ത് പാ​ർ​ല​മെൻറി​ൽ സ​മ​ഗ്ര ച​ർ​ച്ച വേണം-​ഇ.ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lawET Mohammed Basheermob violence
News Summary - Where is the law against mob violence
Next Story