മധുവധക്കേസ്: പ്രോസിക്യൂട്ടര്‍ എവിടെ ? വഴിത്തിരിവായത് ജഡ്ജിയുടെ ആ ചോദ്യം
text_fieldsമണ്ണാർക്കാട്: മധു കൊല്ലപ്പെട്ട് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചിട്ടും കേസിന്റെ വിചാരണ തുടങ്ങാന്‍ എടുത്തത് നാല് വർഷം. മധു മരിച്ച് 98ാം ദിവസമാണ് 16 പ്രതികള്‍ ജാമ്യത്തിൽ ഇറങ്ങിയത്. ഹൈകോടതി ഉത്തരവ് വഴി പുറത്തിറങ്ങിയ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുകയും കൂറുമാറ്റത്തിന് കളമൊരുക്കുകയും ചെയ്തതാണ് കേസിന്റെ വിചാരണ നടപടികൾ സങ്കീർണമാക്കിയത്. അഡ്വ. പി. ഗോപിനാഥിനെയാണ് സ്പെഷല്‍ പ്രോസിക്യൂട്ടറായി ആദ്യം നിയമിച്ചത്.
കോടതിയില്‍ പോയിവരാനുള്ള വാഹന സൗകര്യം, മണ്ണാര്‍ക്കാട് ഓഫിസ്, സ്റ്റാഫ്, പുറമെ കേസ് നടത്താന്‍ 25 ലക്ഷം രൂപ എന്നിവ അഡ്വ. പി. ഗോപിനാഥ് ആവശ്യപ്പെട്ടെങ്കിലും സർക്കാർ തള്ളി. പിന്നീട് നിയമിതനായ അഡ്വ. രഘുനാഥ് കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി നഷ്ടപ്പെടുത്തിയത് മൂന്ന് വര്‍ഷം.
2022 ജനുവരിയിൽ വിസ്താരം ആരംഭിച്ചിട്ടും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കൃത്യമായി ഹാജരായില്ല. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെ എന്ന് ജഡ്ജി കെ.എസ്. മധുവിന് ശക്തമായി ചോദിക്കേണ്ടി വന്നു. കോടതിയുടെ ആ പൊട്ടിത്തെറി സര്‍ക്കാറിനെതിരെ വൻജനരോഷമുയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.