ചെസ്റ്റ് നമ്പർ കൊടുത്ത് മാധ്യമങ്ങൾ പൂട്ടിക്കും എന്ന് പറയാൻ അൻവറിന് ആരാണ് അവകാശം കൊടുത്തത് -വി.ഡി സതീശൻ
text_fieldsപി.വി അൻവർ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചെസ്റ്റ് നമ്പർ കൊടുത്ത് മാധ്യമങ്ങൾ പൂട്ടിക്കും എന്ന് പറയാൻ അൻവറിന് ആരാണ് അവകാശം കൊടുത്തതെന്നും മുഖ്യമന്ത്രിയും കേരളത്തിലെ പൊലീസ് സംവിധാനവും അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. അൻവറും പിറകെ പോകുന്ന പൊലീസും തമ്മിൽ എന്ത് ബന്ധമാണുള്ളത്. വേണമെങ്കിൽ ഗുണ്ടായിസം കാണിക്കുമെന്ന് വരെ പറയുകയാണ് മാധ്യമപ്രവർത്തകർക്ക് നേരെ. ഞങ്ങൾക്ക് ഇഷ്ടമില്ലാത്ത വാർത്തകർ എഴുതിയാൽ നിങ്ങളെ കൈകാര്യം ചെയ്യും എന്ന് സി.പി.എമ്മിന്റെ ഒരു എം.എൽ.എ പരസ്യമായി സമൂഹ മാധ്യമങ്ങളിലൂടെ വിമർശിക്കാൻ ആരാണ് ധൈര്യം കൊടുത്തത്. സർക്കാറാണോ, സി.പി.എമ്മാണോ?. മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കണം. അൻവർ പറഞ്ഞതനുസരിച്ചിട്ടാണ് മാധ്യമങ്ങളിൽ റെയ്ഡ് നടത്തുന്നത്. മാധ്യമപ്രവർത്തകരെ ആക്ഷേപിക്കുന്നത്. ഒരു എം.എൽ.എയുടെ ഫേസ്ബുക്ക് പേജിൽ വന്നാൽ പിന്നെ മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണമാണ്. അവരുടെ മൂന്ന് തലമുറക്കെതിരായ ആക്രമണമാണ്. മാധ്യമപ്രവർത്തകരുടെ വീടുകൾ റെയ്ഡ് ചെയ്യുകയാണ്. എന്താണ് കേരളത്തിൽ നടക്കുന്നതെന്ന് ഗവൺമെന്റ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഇവിടെ മാധ്യമങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണം നടക്കുകയാണ്. ഞങ്ങൾ സി.പി.എമ്മിനോട് ചോദിക്കുകയാണ്, ആരാണ് ഈ പി.വി അൻവർ. സമൂഹ മാധ്യമങ്ങളിലൂടെ ഓൺലൈൻ മാധ്യമങ്ങളുടെ, മുഖ്യധാര മാധ്യമങ്ങളുടെ ചെസ്റ്റ് നമ്പർ കൊടുത്ത് അത് പൂട്ടിക്കും എന്ന് പറയാൻ അൻവറിന് ആരാണ് അവകാശം കൊടുത്തത്. കേരളത്തിലെ പൊലീസ് സംവിധാനം അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്യുന്നത്, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്യുന്നത്? സമൂഹ മാധ്യമങ്ങളിലൂടെ നിന്നെ പൂട്ടിക്കും എന്ന് പറഞ്ഞ് ചെസ്റ്റ് നമ്പർ കൊടുക്കുകയാണ് ഒരു സി.പി.എം എം.എൽ.എ. അതിന് പിറകെ പൊലീസ് പോകുന്നു. ഈ അൻവറും പിറകെ പോകുന്ന പൊലീസും തമ്മിൽ എന്ത് ബന്ധമാണുള്ളത്?. സി.പി.എം അറിഞ്ഞുകൊണ്ടും ഗവൺമെന്റ് അറിഞ്ഞുകൊണ്ടുമാണോ ഓൺലൈൻ മാധ്യമങ്ങൾക്കും മുഖ്യധാര മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർക്കുമെതിരെ വെല്ലുവിളി മുഴക്കുന്നത്, പൂട്ടിക്കും എന്ന് പറയുന്നത്. വേണമെങ്കിൽ ഗുണ്ടായിസം കാണിക്കുമെന്ന് വരെ പറയുകയാണ് മാധ്യമപ്രവർത്തകർക്ക് നേരെ. ഞങ്ങൾക്ക് ഇഷ്ടമില്ലാത്ത വാർത്തകർ എഴുതിയാൽ നിങ്ങളെ കൈകാര്യം ചെയ്യും എന്ന് സി.പി.എമ്മിന്റെ ഒരു എം.എൽ.എ പരസ്യമായി സമൂഹ മാധ്യമങ്ങളിലൂടെ വിമർശിക്കാൻ ആരാണ് ധൈര്യം കൊടുത്തത്. സർക്കാറാണോ, സി.പി.എമ്മാണോ?. മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കണം. അൻവർ പറഞ്ഞതനുസരിച്ചിട്ടാണ് മാധ്യമങ്ങളിൽ റെയ്ഡ് നടത്തുന്നത്. മാധ്യമപ്രവർത്തകരെ ആക്ഷേപിക്കുന്നത്. ഒരു എം.എൽ.എയുടെ ഫേസ്ബുക്ക് പേജിൽ വന്നാൽ പിന്നെ മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണമാണ്. അവരുടെ മൂന്ന് തലമുറക്കെതിരായ ആക്രമണമാണ്. മാധ്യമപ്രവർത്തകരുടെ വീടുകൾ റെയ്ഡ് ചെയ്യുകയാണ്. എന്താണ് കേരളത്തിൽ നടക്കുന്നതെന്ന് ഗവൺമെന്റ് വ്യക്തമാക്കണം’, വി.ഡി സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.