സര്‍ക്കാറിന്‍റെ ഉറപ്പ് പാഴായി; ശബരിമല വിശ്വാസ സംരക്ഷണ മാർച്ചിൽ പങ്കെടുത്ത ടി. സിദ്ദീഖിനും ആർ. ഷഹിനും ശിക്ഷ
text_fieldsകോഴിക്കോട്: ശബരിമല വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുകയാണെന്ന സര്‍ക്കാര്‍ ഉറപ്പ് പാഴായതായി ആക്ഷേപം. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ ഉത്തരമേഖലാ എ.ഡി.ജി.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതിെൻറ പേരില്‍ കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖിന് 5700 രൂപ പിഴയും കോടതി പിരിയുംവരെ നിൽപ് ശിക്ഷയും വിധിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ആര്‍. ഷഹിനും ഇതേരീതിയില്‍ പിഴയും ശിക്ഷയും അനുഭവിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലാണ് ശിക്ഷവിധിച്ചത്.
കീഴടങ്ങാനെത്തിയ സിദ്ദീഖിനെ ഉള്‍പ്പെടെ ശിക്ഷിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ശബരിമല സമരകാലത്തെ കേസ് പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ അവകാശവാദം നിലനില്‍ക്കെയാണിത്.
2019 ജനുവരി രണ്ടിനാണ് ശബരിമലയില്‍ വിശ്വാസസംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്. കേസില്‍ 14 പ്രതികളാണുള്ളത്.
ശിക്ഷിക്കപ്പെട്ടാലും വിശ്വാസസംരക്ഷണത്തിനുവേണ്ടി നിലകൊള്ളുമെന്ന് ടി. സിദ്ദീഖ് വ്യക്തമാക്കി. ശബരിമല കേസില്‍ വിശ്വാസികളെ കബളിപ്പിക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാറിെൻറ ഇരട്ടത്താപ്പാണ് പ്രോസിക്യൂഷന്‍ വാദത്തില്‍ തെളിഞ്ഞതെന്നും സിദ്ദീഖ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.