ലോകാരോഗ്യ സംഘടന ലക്ഷം രൂപവരെ നൽകും; തട്ടിപ്പിെൻറ പുതുവഴിയെത്തി
text_fieldsകൊച്ചി: 'കോവിഡ് സപ്പോർട്ടിങ് പദ്ധതി പ്രകാരം ഒന്നു മുതൽ പ്ലസ് ടുവരെ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നൽകും' എന്ന സന്ദേശവുമായി ഇറങ്ങിയ തട്ടിപ്പിനുശേഷം വീണ്ടും പുതിെയാരു തട്ടിപ്പ്. ലോകാരോഗ്യ സംഘടനയുടെ പേരിലാണ് തട്ടിപ്പിനു കളമൊരുങ്ങുന്നത്. ഡബ്ല്യു.എച്ച്.ഒയുടെ നേതൃത്വത്തിൽ ന്യൂ കൊറോണ വൈറസ് ഔട്ട്ബ്രേക് റിലീഫ് ഫണ്ടായി 50,000 മുതൽ ഒരു ലക്ഷം രൂപവരെ നൽകുന്നുവെന്നാണ് സന്ദേശം. വാട്സ്ആപ്പിൽ ലഭ്യമാകുന്ന ലിങ്ക് വഴിയാണ് ഈ തട്ടിപ്പ് വെബ്സൈറ്റിലേക്ക് പ്രവേശിക്കാനാകുക. http://fund.fund78.com വെബ്സൈറ്റിനു മുകളിൽതന്നെ ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക ചിഹ്നം കാണാം.
ഇന്ത്യയിലെ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ഓരോ ദിവസവും 10,000 ഇന്ത്യക്കാരെ തുക നൽകാൻ തെരഞ്ഞെടുക്കുന്നുവെന്നും ഇതിനായി നാല് ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും ഈ പേജിലെ സന്ദേശത്തിലുണ്ട്. ഇവക്ക് ഉത്തരം നൽകിക്കഴിഞ്ഞാൽ നിങ്ങളുടെ വിവരങ്ങൾ വിശകലനം ചെയ്തുവെന്നും ഫണ്ട് നൽകാൻ തെരഞ്ഞെടുത്തുവെന്നും സന്ദേശം വരും. തുടർന്ന് അഞ്ചു ഗ്രൂപ്പുകളിലേക്കോ 20 സുഹൃത്തുക്കൾക്കോ ഈ ഫണ്ടിനെക്കുറിച്ച് വിവരം നൽകണമെന്നും ഇതിനുശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി തുകയായ 50,000 രൂപ എത്തുമെന്നുമാണ് സന്ദേശം. ഈ ഘട്ടവും കഴിഞ്ഞാൽ ബാങ്ക് വിവരങ്ങൾ അന്വേഷിക്കും. വിശ്വസനീയമെന്നു കരുതി ബാങ്ക് വിവരങ്ങൾ നൽകികഴിഞ്ഞാലുടൻ നമ്മുടെ അക്കൗണ്ടിൽനിന്ന് പണവും സ്വകാര്യ വിവരങ്ങളും ഉൾെപ്പടെ നഷ്ടമാകും. വെബ്ൈസറ്റിെൻറ മുൻ പേജിൽ നിരവധി ആളുകളുടെ പേരു നൽകി, ഇവർക്കെല്ലാം 50,000 മുതൽ 90,000 രൂപവരെ ലഭിച്ചു എന്ന തരത്തിലുള്ള സ്ക്രോൾ അറിയിപ്പുകളും കാണാം.
തട്ടിപ്പു മനസ്സിലായോ വേണ്ടെന്നുവെച്ചോ, പിറകോട്ടു ക്ലിക് ചെയ്താൽ ഈ പണം നഷ്ടപ്പെടുത്തണോ എന്നു തരത്തിലുള്ള സന്ദേശമെത്തും.മാസങ്ങൾക്കു മുമ്പ് വിദ്യാർഥികൾക്കായി പ്രധാനമന്ത്രി 10,000 രൂപ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി സമാന തട്ടിപ്പ് അരങ്ങേറിയിരുന്നു. 100 രൂപ രജിസ്ട്രേഷൻ ഫീസ് നൽകി, ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം നൽകിയാണ് നിരവധി വിദ്യാർഥികളും രക്ഷിതാക്കളും തട്ടിപ്പിനു തലവെച്ചു കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.