മൂന്നുപേരിൽ ആരാകും സ്ഥാനാർഥി? എലത്തൂരിൽ തീരുമാനം കാത്ത് പ്രവർത്തകർ
text_fieldsകോഴിക്കോട്: മൂന്നുപേർ പത്രിക സമർപ്പിച്ച എലത്തൂരിൽ ആരാണ് യു.ഡി.എഫ് സ്ഥാനാർഥിയെന്ന തീരുമാനത്തിനായി കാത്തിരിപ്പ് തുടരുന്നു.
ഞായറാഴ്ച വൈകീട്ട് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പറഞ്ഞതെങ്കിലും രാത്രിയിലും കാത്തിരിപ്പ് തുടരുകയാണ്. നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻ.സി.കെ) വൈസ് പ്രസിഡൻറ് സുൽഫിക്കർ മയൂരി, െക.പി.സി.സി എക്സിക്യൂട്ടിവ് അംഗം യു.വി. ദിനേശ് മണി, ഭാരതീയ നാഷനൽ ജനതാദളിെൻറ സെനിൻ റാഷി എന്നിവർ യു.ഡി.എഫ് സ്ഥാനാർഥികളെന്ന് പറഞ്ഞ് നാമനിർദേശ പത്രിക നൽകിയതാണ് എലത്തൂരിൽ സമാനതകളില്ലാത്ത പ്രതിസന്ധിയുണ്ടാക്കിയത്.
പ്രശ്ന പരിഹാരത്തിനെത്തിയ കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് െക.വി. തോമസ് നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സ്ഥാനാർഥിക്ക് 'ലാൻഡ്' ചെയ്യാൻ വയ്യാത്ത അവസ്ഥയാണെന്നും എലത്തൂരിലെ പ്രതിസന്ധി മറ്റു മണ്ഡലങ്ങളിലും ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
എലത്തൂർ സീറ്റ് യു.ഡി.എഫ് സംസ്ഥാന നേതൃത്വമാണ് എൻ.സി.കെക്ക് നൽകിയതെന്നും അവിടെ പാർട്ടി സ്ഥാനാർഥിതന്നെ മത്സിരിക്കുമെന്നും സുൽഫിക്കർ മയൂരി പറഞ്ഞു. നാഷനലിസ്റ്റ് കോൺഗ്രസ് കേരള എൻ.സി.കെയെ ഐക്യജനാധിപത്യ മുന്നണിയിലെടുത്തത്.
പാലായും കായംകുളവുമാണ് എൻ.സി.കെ ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ, കായംകുളത്ത് മറ്റൊരു സ്ഥാനാർഥി വന്നപ്പോൾ മാറി നിൽക്കാനുള്ള മാന്യത പാർട്ടി കാണിച്ചു. എലത്തൂരിലും ഇതേ മാന്യതയാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ജില്ല നേതൃത്വം ഇടപെട്ട് ശമിപ്പിക്കുകയാണ് വേണ്ടത്.
അല്ലാതെ പ്രതിഷേധങ്ങൾ തെരുവിലേക്കെത്തിക്കുന്നത് മുന്നണി സംവിധാനത്തിന് യോജിച്ച നിലപാടല്ലെന്നും സുൽഫിക്കർ മയൂരി പറഞ്ഞു. ഐക്യജനാധിപത്യ സംസ്ഥാന നേതൃത്വത്തിെൻറ അംഗീകാരത്തോടെയണ് എൻ.സി.കെ എലത്തൂരിൽ മത്സരിക്കുന്നത്. അക്കാര്യത്തിൽ ഇനിയൊരു മാറ്റവും ഉണ്ടാവില്ലെന്നും സുൽഫിക്കർ മയൂരി വ്യക്തമാക്കി.
അതേസമയം, കോൺഗ്രസിെൻറയും യു.ഡി.എഫിെൻറയും തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. സുൽഫിക്കർ മയൂരിയെ മത്സരിപ്പിക്കുന്നതിനെതിരെ എം.കെ രാഘവൻ എ.ഐ.സി.സിക്ക് അടക്കം പരാതി നൽകിയിരുന്നു.
ഒത്തുതീർപ്പ് സ്ഥാനാർഥിയായി ഭാരതീയ നാഷനൽ ജനതാദളിെൻറ സെനിൻ റാഷി മാറുമെന്ന അഭ്യൂഹവും മണ്ഡലത്തിലുണ്ടായിരുന്നു. നേതൃത്വത്തിെൻറ തീരുമാനം വരട്ടെയെന്നാണ് യു.വി. ദിനേശ് മണിയുടെ അഭിപ്രായം. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർഥിയായ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്.
എലത്തൂർ സീറ്റ് വിട്ടുനൽകില്ല –മാണി സി. കാപ്പൻ
േകാട്ടയം: എലത്തൂർ സീറ്റിൽനിന്ന് പിന്‍വാങ്ങില്ലെന്നും എന്‍.സി.കെ സ്ഥാനാർഥി തന്നെ മത്സരിക്കുമെന്നും മാണി സി.കാപ്പൻ.
യു.ഡി.എഫിന് എലത്തൂരില്‍ ഒരു സ്ഥാനാര്‍ഥി മാത്രമേ ഉണ്ടാവുകയുള്ളൂ. അത് എന്‍.സി.കെയുടെ സ്ഥാനാര്‍ഥിയായിരിക്കുമെന്നും കാപ്പന് പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യു.ഡി.എഫ് തന്ന സീറ്റാണ് അത്. അവിടെത്തന്നെ പാർട്ടി മത്സരിക്കും. സ്ഥാനാർഥിയായ സുൽഫിക്കർ മയൂരിയെ അംഗീകരിക്കേണ്ടവർ അംഗീകരിക്കും. എലത്തൂരിൽ യു.ഡി.എഫിൽനിന്ന് രണ്ട് സ്ഥാനാർഥികൾ ഉണ്ടാവില്ല. മറ്റ് ഘടകകക്ഷികൾ പത്രിക നൽകിയിട്ടുണ്ടെങ്കിൽ പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.