Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്‍ലിം ലീഗിനെ...

മുസ്‍ലിം ലീഗിനെ കുറിച്ച് ആര് നല്ലത് പറഞ്ഞാലും സന്തോഷം -സമസ്ത

text_fields
bookmark_border
Umer faisi mukkam
cancel

മലപ്പുറം: മുസ്‍ലിം ലീഗിനെ കുറിച്ച് ആര് നല്ലത് പറഞ്ഞാലും സന്തോഷമേയുള്ളൂവെന്ന് സമസ്‌ത സംസ്ഥാന സെക്രട്ടറി ഉമർ ഫൈസി മുക്കം. നമ്മു​ടെ ഒരു സമുദായ പാർട്ടി എന്ന നിലക്ക് അതിനോട് എതിർപ്പില്ല. അവർ കണ്ടത് അവർ പറയുകയാണ്. ഇന്ന് രാഷ്ട്രീയക്കാർ അങ്ങനെ പറഞ്ഞാൽ നാളെ വേറൊന്ന് പറയും. ഞങ്ങൾ അതിൽ അഭിപ്രായം പറയേണ്ടവരല്ല. രാഷ്ട്രീയത്തിൽ ഞങ്ങൾ ഇറങ്ങാറില്ല. രാഷ്ട്രീയം കൈകാര്യം ചെയ്യാറുമില്ല. ആ നിലക്ക് ഇന്ന് ലീഗിനെ കുറിച്ച് അവർ പറഞ്ഞത് സന്തോഷകരമാണ്.

അങ്ങനെ എല്ലാവരും യോജിച്ച് പോകണമെന്ന അഭിപ്രായക്കാരാണ് സമസ്ത. അതിലൊരു സംശയവും ഇല്ല. പ്രത്യേകിച്ച് കേന്ദ്രം ഫാഷിസത്തിലേക്ക് പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും യോജിച്ച് പോകണമെന്ന് സമസ്ത നേരത്തെ പറഞ്ഞിരുന്നതാണ്. ഉത്തരേന്ത്യയിലൊക്കെ അങ്ങനെ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഇവിടെയും നടന്നാൽ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samasthamuslim league
News Summary - Whoever speaks well of the Muslim League is happy - Samasta
Next Story