Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വ കേസുകൾ സർക്കാർ...

പൗരത്വ കേസുകൾ സർക്കാർ പിൻവലിക്കാത്തത്​ ആരെ സഹായിക്കാൻ?; സംഘ്​​പരിവാറിനൊപ്പമാണോ എന്ന് വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan -CAA NRC
cancel

തിരുവനന്തപുരം: പൗരത്വ കേസുകൾ പിൻവലിക്കാൻ തയാറാകാത്തത്​ എന്തുകൊണ്ടാണെന്ന്​ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പൗരത്വനിയമം തയാറാക്കിയ സംഘ്​​പരിവാറിനൊപ്പമാണോ സംസ്ഥാന സർക്കാറെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. ‘സി.എ.എ നിയമം അറബിക്കടലില്‍’ എന്ന മുദ്രാവാക്യമുയർത്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്ഭവനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേസുകൾ പിൻവലിക്കാത്തതുകൊണ്ട്​ ആളുകൾ കോടതി കയറിയിറങ്ങുകയും പിഴയടയ്​ക്കുകയുമാണ്​. കാപട്യം നിറഞ്ഞ സമീപനമാണ്​ ഇടതുപക്ഷത്തിന്‍റേത്​. അതുകൊണ്ടാണ്​ സി.പി.എമ്മിനൊപ്പം കോൺഗ്രസ്​ സമരത്തിനില്ലെന്ന്​ വ്യക്തമാക്കിയത്​. മോദി സര്‍ക്കാര്‍ ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തേയും വിഭജിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിപരീതമായ നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. മൗലികാവകാശങ്ങളുടെ ലംഘനമാണ് നടത്തുന്നതെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

കെ.പി.സി.സി താൽക്കാലിക പ്രസിഡന്റ് എം.എം. ഹസന്‍, തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർഥി ശശി തരൂര്‍, ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർഥി അടൂര്‍ പ്രകാശ്, ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി തുടങ്ങിയവര്‍ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAA -NRCV D Satheesan
News Summary - Whom to help if caa cases are not withdrawn? -VD Satheesan
Next Story