ബെഹ്റയും മനോജ് എബ്രഹാമും എന്തിന് മോൻസണിന്‍റെ വീട്ടിൽ പോയി? വിമർശനമുന്നയിച്ച് ഹൈകോടതി
text_fieldsകൊച്ചി: പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ കേസിൽ പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയേയും എ.ഡി.ജി.പി മനോജ് എബ്രാഹിനേയും വിമർശിച്ച് ഹൈകോടതി. ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും എന്തിനാണ് മോൻസന്റെ വീട്ടിൽ പോയതെന്ന് കോടതി ചോദിച്ചു.
മോൻസൺ മാവുങ്കലിന് എതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈകോടതിക്ക് കൈമാറിയിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതി വിമർശനം. ഡി.ജി.പിയുടെ സത്യവാങ്മൂലവും കോടതിക്ക് നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പോലീസ് മേധാവിയും എ.ഡി.ജി.പിയും വെറുതെ ഒരു വീട്ടിൽ പോകുമോ എന്നും ജസ്റ്റീിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കേസിൽ ഉരുണ്ടു കളിക്കരുതെന്നും ഡി.ജി.പിയോട് (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) കോടതി പറഞ്ഞു. കേസ് കൂടുതൽ വാദം കേൾക്കാനായി ഇന്ന് ഉച്ചക്കുശേഷം വീണ്ടും പരിഗണിക്കും.
മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് നൽകിയത്. മോൻസണ് എതിരെ അന്വേഷണം ആവശ്യപ്പെട്ട് മുൻ ഡി.ജി.പി ലോകനാഥ് ബെഹ്റ എഴുതിയ കത്തും കോടതിക്ക് കൈമാറിയിട്ടുണ്ട്. പുരാവസ്തു മ്യൂസിയത്തിന്റെ പ്രവർത്തനത്തിൽ സംശയം പ്രകടിപ്പിച്ച് ഡി.ജി.പി മനോജ് എബ്രഹാം എഴുതിയ നോട് ഫയലും റിപ്പോർട്ട് ഉൾകൊള്ളിച്ചിരുന്നു.
ഇതിനിടെ പോക്സോ കേസിൽ തെളിവെടുപ്പിനായി മോൻസൻ മാവുങ്കലിനെ കൊച്ചിയിലെ വീട്ടിലെത്തിച്ചു. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കും മുൻപ് തെളിവെടുപ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.
ഏഴ് മാസം അന്വേഷിച്ച് ഇൻറലിജൻസ് തയാറാക്കിയത് ഒന്നര പേജ് റിപ്പോർട്ടെന്ന് സിംഗിൾ ബെഞ്ചിെൻറ പരിഹാസം
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരായ അന്വേഷണത്തിലെ പൊലീസ് ഒളിച്ചുകളിയെ വിമർശിച്ച് ഹൈകോടതി. മോൻസണുമായി ഉന്നത ഉദ്യോഗസ്ഥർക്കുള്ള വഴിവിട്ട ബന്ധവും അന്വേഷണത്തിലും അന്വേഷണ റിപ്പോർട്ടിലുമുള്ള ഗൗരവമില്ലായ്മയും വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസ് നടപടികളെ രൂക്ഷമായി വിമർശിച്ചത്.
സർക്കാർ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അവ്യക്തതയുള്ള ഭാഗങ്ങൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു പൊലീസിനെ കോടതി കുഴക്കിയത്. മോൻസണിെൻറ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയാണോയെന്ന് ചോദിച്ച കോടതി, ഒന്നും മറച്ചുവെക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. മോൻസണിനെതിരെ മൊഴി നൽകിയതിെൻറ പേരിൽ ഗുണ്ടകളും പൊലീസും ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് മുൻ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വിദേശ നിർമിത കാറുള്ള മോൻസൺ കൂടുതൽ സമയവും ഡൽഹിയിലും വിദേശത്തുമാണെന്നതടക്കം ചില വിവരങ്ങൾ മാത്രമുള്ള സർക്കാർ റിപ്പോർട്ടിൽ രഹസ്യ സ്വഭാവത്തിലുള്ളതൊന്നുമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഏഴ് മാസം അന്വേഷിച്ച് ഇൻറലിജൻസ് തയാറാക്കിയ റിപ്പോർട്ട് ആകെ ഒന്നര പേജാണുള്ളത്. അന്വേഷണത്തെക്കുറിച്ച് ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു സർക്കാറിെൻറ വിശദീകരണം. പൊലീസ് ഉദ്യോഗസ്ഥർ പ്രതിയാണോയെന്ന ചോദ്യത്തിന്, ഇതുവരെ ആരെയും പ്രതിയാക്കിയിട്ടില്ലെങ്കിലും ഐ.ജി ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തതായി മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞെന്ന് ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. മോൻസണിെൻറ വീട് സന്ദർശിക്കാൻ ഡി.ജി.പിയെയടക്കം ക്ഷണിച്ച പ്രവാസി സംഘടന കോ-ഓഡിനേറ്റർ അനിത പുല്ലയിലിനെക്കുറിച്ച് അന്വേഷിച്ചോയെന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങൾ ഹരജിയിൽ ഉന്നയിച്ചിട്ടില്ലെന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ, കോടതിക്ക് ഇതൊന്നും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
മോൻസണിെൻറ ഇടപാടുകളെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റിന് കത്ത് നൽകിയിട്ടും പൊലീസ് തുടരന്വേഷണം നടത്താതിരുന്നതെന്ത് കൊണ്ടാണെന്ന് കോടതി ചോദിച്ചു. പുരാവസ്തു വിൽപനക്കുള്ള ലൈസൻസ് ഉണ്ടോയെന്നുപോലും അന്വേഷിച്ചില്ല. മോൻസണിനെതിരെ പരാമർശമുള്ള ഇൻറലിജൻസ് റിപ്പോർട്ട് നിലനിൽക്കെയാണ് ഡി.ജി.പിക്ക് ഉപഹാരവുമായി മോൻസൺ ഓഫിസിലെത്തിയത്. അയാളെക്കുറിച്ച് സംശയം തോന്നിയതിന് പിന്നാലെ അന്വേഷിച്ച് നടപടി സ്വീകരിച്ചിരുന്നെങ്കിൽ പോക്സോ കേസ് ഉണ്ടാകുമായിരുന്നോയെന്നും ആരാഞ്ഞു. അന്വേഷണം സുതാര്യമായി നടക്കണമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.