നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എന്തിനാണെന്ന് കോടതി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് എന്തിനാണെന്ന് ഹൈകോടതി. പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി പരിഗണിക്കുന്നതിനിടെ അഭിഭാഷകനോടായിരുന്നു കോടതിയുടെ ചോദ്യം. ദൃശ്യങ്ങൾ അങ്കമാലി കോടതിയിൽവച്ച് പരിശോധിച്ചതല്ലേയെന്നും ഹൈകോടതി ചോദിച്ചു.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ആധികാരികത ദിലീപിന്റെ അഭിഭാഷകൻ ചോദ്യം ചെയ്തു. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദത്തിന് തീവ്രത കുറവാണ്. പോലീസ് എഡിറ്റ് ചെയ്തുവെന്ന് സംശയമുണ്ട്. ഇരയുടെ ശബ്ദമാണോ ദൃശ്യങ്ങളിൽ ഉള്ളത് എന്ന് പരിശോധിക്കണം. പൊലീസ് തെളിവുകൾ മനഃപൂർവം മറച്ചുവെക്കുന്നുവെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.
പ്രതിയുടെ അവകാശത്തേക്കാൾ വലുതാണ് ഇരയുടെ മൗലികാവകാശമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. വിചാരണ സമയത്ത് ദൃശ്യങ്ങൾ കാണുന്നതിൽ എതിർപ്പില്ല. എന്നാൽ ദൃശ്യങ്ങൾ നൽകിയാൽ ഇര എക്കാലവും പേടിച്ച് കഴിയേണ്ടി വരുമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപിന്റെ ഹർജിയിൽ ബുധനാഴ്ചയും ഹൈകോടതി വാദം കേൾക്കും.
ഹൈകോടതിയിലെ ഹരജിയില്‍ തീരുമാനം ആകുന്നത് വരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്റെ ആവശ്യം സിംഗ്ള്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും അനുസരിച്ച് പ്രതിയെന്ന നിലയിലുള്ള അവകാശം സംരക്ഷിക്കണമെന്നാണ് ദിലീപ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.
ദൃശ്യങ്ങളെ ആശ്രയിക്കാതെ തെളിയിക്കാമെന്ന് സർക്കാർ ൈഹകോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളെ ആശ്രയിക്കാതെതന്നെ കുറ്റം തെളിയിക്കാൻ കഴിയുമെന്ന് സർക്കാർ ഹൈകോടതിയിൽ. നടൻ ദിലീപ് അടക്കമുള്ള പ്രതികളെ ശിക്ഷിക്കാന്‍ നടിയുടെ മൊഴിയും മറ്റ് തെളിവുകളും മാത്രം മതിയാവും. കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ദൃശ്യങ്ങൾ നല്‍കണമെന്നും തങ്ങള്‍ക്ക് ഇതിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു ദിലീപിെൻറ അഭിഭാഷകെൻറ വാദം. ഹരജിക്കാരനെന്തിനാണ് ദൃശ്യങ്ങളെന്ന് കോടതി ആരാഞ്ഞു. ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്ന് ദിലീപീന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വാദിച്ചു. ദൃശ്യങ്ങളിലെ സ്ത്രീ-പുരുഷ ശബ്ദങ്ങളുടെ തീവ്രത വ്യത്യസ്തമാണെന്നും ഇത് എഡിറ്റ് ചെയ്തതാണെന്ന് സംശയമുണ്ടെന്നുമായിരുന്നു വാദം. ഇതു തെളിയിക്കാൻ പരിശോധന അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു. എന്നാൽ, ശബ്ദം പരിശോധിക്കേണ്ടത് പ്രോസിക്യൂഷനല്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു.
ഹരജിക്കാരെൻറ ആവശ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, പ്രതിയുടെ അവകാശങ്ങളെക്കാള്‍ മുകളിലാണ് ഇത്തരം കേസുകളില്‍ ഇരയുടെ അവകാശമെന്ന് ചൂണ്ടിക്കാട്ടി. വിചാരണക്കോടതിയില്‍ പ്രതിഭാഗം നിരവധി തവണ ഈ വിഡിയോ പരിശോധിച്ചതാണ്. ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് നല്കിയാല് അത് വാര്‍ത്തയായി പ്രചരിക്കാൻ സാധ്യതയുണ്ട്. മുമ്പ് പലതവണ നടിക്കെതിരെ മോശം വാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. പലതിലും കേസെടുത്തു. കേന്ദ്ര- -സംസ്ഥാന സര്‍ക്കാറുകള്‍ സ്ത്രീകളുടെ സംരക്ഷണത്തിന് നിരവധി നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഇത് മറികടന്ന് വിഡിയോയുടെ പകര്‍പ്പ് നല്‍കുന്നത് നിയമപരമായി ശരിയല്ല. ഇത് ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരാണ്. ഈ കേസില്‍ ദൃശ്യങ്ങള്‍ തൊണ്ടിമുതലാണ്. ഇതിനുവേണ്ടിയാണ് ദിലീപ് മറ്റ് പ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇരയുടെ സ്വകാര്യതക്ക് വിധേയമായാണ് വിചാരണ വേണ്ടതെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് കേസ് ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.