മടിയെന്തിന് സ്വയമെഴുതാൻ
text_fieldsകുറയാൻ കാരണം?
വസ്തു നമ്പറുകളും അളവുകളുമായി ബന്ധപ്പെട്ട സങ്കീർണതയും ന്യായവില അറിയണമെന്നതുമാണ് പലരെയും അകറ്റുന്നത്.
ഉദ്യോഗസ്ഥരുടെ താൽപര്യക്കുറവ്
രജിസ്ട്രേഷൻ ഉദ്യോഗസ്ഥരുടെ താൽപര്യക്കുറവും പദ്ധതിക്ക് തിരിച്ചടിയായി.
സ്വയം എഴുതുന്നവരെ സഹായിക്കാൻ വകുപ്പ് നിർദേശം നൽകിയിരുന്നെങ്കിലും സമയക്കുറവ് ചൂണ്ടിക്കാട്ടി ജീവനക്കാർ നിസ്സഹകരിക്കുന്നതായി പരാതി.
ചില ഉദ്യോഗസ്ഥർ നിരുത്സാഹപ്പെടുത്തുന്നതായും ആരോപണമുണ്ട്.
ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന ആവശ്യവും നടപ്പായില്ല.
മുൻവിധിയാണ് കാരണമെന്ന് വകുപ്പ്
മുൻവിധികളാണ് ആളുകളെ പിന്തിരിപ്പിക്കുന്നതെന്നാണ് രജിസ്ട്രേഷൻ വകുപ്പ് പറയുന്നത്. വകുപ്പിന്റെ പോർട്ടലിൽ ന്യായവില അറിയാനുള്ള സംവിധാനമുണ്ടെന്നും സംശയങ്ങൾക്ക് ജീവനക്കാരുമായി ബന്ധപ്പെടാമെന്നും ഇവർ വ്യക്തമാക്കുന്നു.
സ്വന്തമായി എങ്ങനെ എഴുതാം
2016ലാണ് രജിസ്ട്രേഷൻ വകുപ്പ് ആധാരം സ്വയം തയാറാക്കാൻ അനുമതി നൽകി ഉത്തരവിറക്കിയത്. രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ 19 തരം ആധാരങ്ങളുടെ മാതൃക നൽകിയിട്ടുണ്ട്. ഇതിൽ യോജിച്ചത് പ്രിന്റെടുത്ത് പേരുവിവരവും വസ്തുവിന്റെ വിശദാംശങ്ങളും ചേർത്താൽ മതി. ഇങ്ങനെ തയാറാക്കിയ ആധാരം സബ് രജിസ്ട്രാറെ കാണിച്ച് അനുമതി വാങ്ങി ആവശ്യമായ തിരുത്തലുകൾക്കുശേഷം രജിസ്ട്രേഷൻ നടത്താം.
എഴുതാം ഓൺലൈനായി
- വാങ്ങാൻ ഉദ്ദേശിക്കുന്ന/നിങ്ങളുടെ പേരിലേക്ക് മാറ്റേണ്ട വസ്തുവിന്റെ നിലവിലെ ആധാരം കൈവശം വേണം.
- ഇപ്പോഴത്തെ ആധാരത്തിൽ പറയുന്ന വസ്തുവിവര പട്ടികയിലെ തദ്ദേശസ്ഥാപനം, വീട്ടുനമ്പർ തുടങ്ങിയവയിൽ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അതും അറിഞ്ഞു വെക്കുക
- www.keralaregistration.gov.in ൽ ന്യായ വില ലിങ്കിൽ സർവേ നമ്പർ, റീസർവേ നമ്പർ എന്നിവയും മറ്റു വിശദാംശങ്ങളും ചേർത്താൽ വസ്തുവിന്റെ ന്യായ വില അറിയാം.
- https://pearl.registration.kerala.gov.in ൽ ലോഗിൻ ചെയ്ത് ആധാരവിവരങ്ങൾ ചേർക്കുന്നതിനായി ന്യൂ ടോക്കണെന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. തുടർന്നുള്ള വിൻഡോകളിൽ വിവരങ്ങൾ ചേർക്കണം.
- ഫീസ് വിവരങ്ങൾ കൺഫേം ചെയ്ത് രജിസ്ട്രാർക്കു സബ്മിറ്റ് ചെയ്തശേഷം നിശ്ചിത ഐക്കണിൽ ക്ലിക്ക് ചെയ്ത് പണമടക്കാം.
- ഇ പേയ്‌മെന്റ് / നേരിട്ട് ട്രഷറിയിൽ അടക്കാനുമുള്ള ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കാം.
- ശേഷം രജിസ്ട്രാർ ഓഫിസിൽ പ്രമാണം ഹാജരാക്കേണ്ട തീയതിയും സമയവും തിരഞ്ഞെടുക്കുക.
- ഇ സ്റ്റാമ്പ് ആണെങ്കിൽ നിങ്ങൾ ചേർത്ത വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള മുദ്രപത്രം ഡൗൺലോഡ് ആയി വരും.
- ഇതുമായി നിങ്ങൾക്ക് അനുവദിച്ച റജിസ്ട്രാർ ഓഫിസിൽ ആധാരം രജിസ്റ്റർ ചെയ്യാം.
2023ൽ സ്വയം ആധാരമെഴുതിയവർ
തിരുവനന്തപുരം 380
കൊല്ലം 69
പത്തനംതിട്ട 32
ആലപ്പുഴ 117
കോട്ടയം 25
ഇടുക്കി 14
എറണാകുളം 126
തൃശൂർ 56
പാലക്കാട് 25
മലപ്പുറം 70
കോഴിേക്കാട് 77
വയനാട് 56
കണ്ണൂർ 40
കാസർകോട് 7
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.