'രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോൾ ഞാൻ ബി.ജെ.പിയായി' -വിശദീകരണവുമായി ജേക്കബ് തോമസ്
text_fieldsകോഴിക്കോട്: താൻ എങ്ങിനെ ബി.ജെ.പിയിലേക്കെത്തിയെന്ന് വിശദീകരിച്ച് മുൻ ഡി.ജി.പി ജേക്കബ് തോമസ്. രാജ്യത്തിനായി എന്തു ചെയ്യണമെന്ന് ചിന്തിച്ചപ്പോളാണ് താൻ ബി.ജെ.പിയായത്. തന്‍റെ കടമ ചെയ്യാനാവാതെ വേദനിച്ചപ്പോൾ, വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ താൻ ബി.ജെ.പിയായെന്ന് ജേക്കബ് തോമസ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
സിവിൽ സർവിസിന് പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് ആഗ്രഹിച്ചു. എന്‍റെ നാട്ടിൽ എന്‍റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂർവ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാൽ സ്വാർത്ഥരായ, രാഷ്ട്രബോധമില്ലാത്ത - ചിലരുടെ താൽപര്യത്തിന്/ ഇഷ്ടത്തിന് ഞാൻ എതിരുനിന്നപ്പോൾ എന്നെ ദ്രോഹിച്ചു. മാനസികമായി പീഡിപ്പിച്ചു - അപമാനിച്ചു.
ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനിൽക്കാനാവാതെ ഞാൻ ഒറ്റപ്പെട്ടു. വേദനിച്ചു - എന്‍റെ ജനങ്ങൾക്കായി എന്‍റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോൾ ജന്മനാടിന്‍റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദനും, ശ്രീനാരായണ ഗുരുവുമൊക്കെയാണ് ശരിയെന്നു ബോധ്യമായപ്പോൾ, എന്‍റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ, എന്‍റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുള്ള പ്ലാറ്റ് ഫോം ആയി ബി.ജെ.പി ആയത് -ജേക്കബ് തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.