‘അനസ് എടത്തൊടികക്ക് എന്തുകൊണ്ട് നിയമനമില്ല?’; വിഷയം നിയമസഭയിൽ ഉന്നയിച്ച് ടി.വി. ഇബ്രാഹിം
text_fieldsതിരുവനന്തപുരം: ഫുട്ബാൾ താരം അനസ് എടത്തൊടികക്കും റിനോ ആന്‍റണിക്കും സർക്കാർ നിയമനം നൽകാത്ത വിഷയം നിയമസഭയിൽ ഉന്നയിച്ച് ടി.വി. ഇബ്രാഹിം എം.എൽ.എ. ചോദ്യത്തരവേളയിലാണ് ഇക്കാര്യം ടി.വി. ഇബ്രാഹിം സഭയിൽ ഉന്നയിച്ചത്.
ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുത്തവർക്ക് വരെ ജോലി കൊടുത്തിട്ടും 22 അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത അനസ് എടത്തൊടിക, റിനോ ആന്‍റണി എന്നിവർക്ക് നിയമനം നൽകാത്തത് എന്തുകൊണ്ടെന്ന് ടി.വി. ഇബ്രാഹിം ചോദിച്ചു.
ടി.വി. ഇബ്രാഹിമിന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞ കായിക മന്ത്രി വി. അബ്ദുറഹ്മാൻ, അനസ് എടത്തൊടിക നിശ്ചിത കാലയളവിൽ അപേക്ഷ സമർപ്പിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് നിയമനം കിട്ടാഞ്ഞതെന്നും വ്യക്തമാക്കി.
ജോലിക്കായി സർക്കാർ സമയപരിധി നിശ്ചയിച്ച സമയത്ത് അനസ് എടത്തൊടികയുടെ അപേക്ഷ ലഭിച്ചിരുന്നില്ല. മാത്രമല്ല, അദ്ദേഹം മറ്റൊരു ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ആരെയും ഒഴിവാക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല.
241 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2016 മുതൽ 19 കാലയളവിൽ മത്സരിച്ച ആളുകളെയാണ് പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.