'കറുത്ത മാസ്കും ഷർട്ടും ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം'; ന്യായീകരണവുമായി ഇ.പി ജയരാജൻ
text_fieldsകണ്ണൂർ: മുഖ്യമന്ത്രിയുടെ സുരക്ഷയെ ശക്തമാക്കിയതിനെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താൻ ലക്ഷ്യമിടുന്നവർക്ക് പ്രോത്സാഹനം നൽകരുതെന്ന് ജയരാജൻ പറഞ്ഞു. കറുത്ത മാസ്കും ഷർട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്ന് ചോദിച്ച ജയരാജൻ, മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി.
മാസ്ക് പ്രതിഷേധത്തിന് ഉപകരണമാക്കുന്നുവെന്ന് മന്ത്രി എം.വി ഗോവിന്ദനും പ്രതികരിച്ചു.
ശനിയാഴ്ച മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്കിന് നിരോധനമുണ്ടായിരുന്നു. ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിൽ കറുത്ത മാസ്കിന് വിലക്കുണ്ടെന്നാണ് റിപ്പോർട്ട്.
വൈകീട്ട് 5.30ന് കോഴിക്കോട് സെന്റ് ജോസഫ്സ് ദേവാലയാങ്കണത്തിൽ നടക്കുന്ന കോഴിക്കോട് രൂപത ശതാബ്ദി ആഘോഷ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നവർ കറുത്ത മാസ്ക് ഒഴിവാക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.