ഓട പണിയാൻ പോലും കാശില്ലാത്ത സർക്കാർ എന്തിന് ബജറ്റ് അവതരിപ്പിക്കുന്നു; രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ പിണറായി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഓട പണിയാൻ പോലും കാശില്ലാത്ത സർക്കാർ എന്തിനാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് വി.ഡി. സതീശൻ ചോദിച്ചു.
ഇടത് സർക്കാറിന്‍റെ ബജറ്റിന് യാതൊരു വിശ്വാസ്യതയുമില്ല. ട്രഷറിയിൽ ഒരു ലക്ഷം രൂപയുടെ ബിൽ പോലും പാസാകില്ല. എല്ലാ സാമൂഹ്യ സുരക്ഷ പദ്ധതികളും സ്തംഭിച്ചു. ലക്ഷക്കണക്കിന് പേരാണ് മരുന്ന് വാങ്ങിക്കാൻ പണമില്ലാതെ ആത്മഹത്യയിലേക്ക് പോകുന്നത്. എല്ലാ പ്രധാനപ്പെട്ട സ്ഥാപനങ്ങളും തകരുകയാണ്. വെറുതെ പേരിന് വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണ് ബജറ്റിൽ നടത്താൻ പോകുന്നതെന്നും സതീശൻ പറഞ്ഞു.
സാമ്പത്തിക കെടുകാര്യസ്ഥത, ഭരണപരാജയം അടക്കം സർക്കാറിന്‍റെ പൊയ്മുഖം പ്രതിപക്ഷം പുറത്തു കാണിക്കും. യൂത്ത് കോൺഗ്രസിലെ വനിത പ്രവർത്തകർ അടക്കമുള്ളവരെ മാരകമായി പൊലീസ് ആക്രമിച്ചത് അടക്കമുള്ള സംഭവങ്ങളിൽ സർക്കാറിനെ കൊണ്ട് എണ്ണിയെണ്ണി മറുപടി പറയിപ്പിക്കുമെന്നും സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.