കണ്ഡമാലിലെ ക്രൈസ്തവർക്ക് നീതി വൈകുന്നതെന്തുകൊണ്ടാണ്; ബി.ജെ.പിക്കെതിരെ വിമർശനവുമായി സത്യദീപം
text_fieldsകൊച്ചി: മൂന്ന് മുന്നണികൾക്കെതിരെയും വിമർശനമുന്നയിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപത്തിലെ മുഖപ്രസംഗം. പെട്രോൾ വില 100 രൂപയിലേക്ക് അടുക്കുന്നതിന്‍റെ വിജയാഹ്ലാദമാണോ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ വിജയയാത്രയെന്ന് സത്യദീപം മുഖപ്രസംഗത്തിൽ ചോദിക്കുന്നു.
അരമന കയറി ഇറങ്ങുന്ന ബി.ജെ.പി സംസ്ഥാന-ദേശീയ നേതൃത്വത്തോട് കണ്ഡമാലിലെ ക്രൈസ്തവർക്ക് നീതി വൈകുന്നതെന്തുകൊണ്ടാണെന്നും സ്റ്റാൻ സ്വാമി ജയിലിൽ തുടരുന്നത് എന്തുകൊണ്ടാണെന്നും ഉറക്കെ ചോദിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. കാർഷിക നിയമങ്ങൾ റദ്ദാക്കാത്തതിനെതിരെയും മുഖപ്രസംഗത്തിൽ പരാമർശമുണ്ട്.
പ്രശംസയുടെ പ്രാതൽ രാഷ്ട്രീയമല്ല, പ്രതിബദ്ധതയുടെ പ്രതികരണ രാഷ്ട്രീയത്തിലൂടെ സംശുദ്ധമായ സാമൂഹ്യ സാഹചര്യം കേരളത്തിലുണ്ടെന്ന് ഉറപ്പാക്കാൻ സഭ മുന്നോട്ട് വരണമെന്നും മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.