എന്തുകൊണ്ട് കേരളത്തിൽ പെട്രോളിേന്റയും ഡീസലിേന്റയും നികുതി കുറക്കുന്നില്ല; വിശദീകരിച്ച് ധനമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനനികുതിയിൽ ഇളവ് നൽകാനാവില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കോവിഡുകാലത്ത് സംസ്ഥാനത്ത് നികുതി വർധിപ്പിച്ചിട്ടില്ല. പല സംസ്ഥാനങ്ങളും കോവിഡ് പ്രതിസന്ധി മറികടക്കാൻ അധിക സെസും നികുതിയും ഏർപ്പെടുത്തിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ നികുതി വർധനവ് വേണ്ടെന്നായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. കൂട്ടിയ ഇന്ധന നികുതിയാണ് പല സംസ്ഥാനങ്ങളും ഇപ്പോൾ കുറച്ചതെന്നും കെ.എൻ.ബാലഗോപാൽ വിശദീകരിച്ചു.
യു.ഡി.എഫ് സർക്കാർ 13 തവണയാണ് ഇന്ധന നികുതി കൂട്ടിയത്. എന്നാൽ, ഇത്തരത്തിൽ നികുതി കൂട്ടി മുന്നോട്ട് പോകാൻ സർക്കാർ തൽക്കാലം ഉദ്ദേശിക്കുന്നില്ല. ഒന്നാം പിണറായി സർക്കാർ ഒരു തവണ നികുതി കുറച്ചിരുന്നു. ഇതുമൂലം 550 കോടിയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം. ബി.ജെ.പിയെ സഹായിക്കാനാണ് അവരുടെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ കൂട്ടിയ നികുതിയുടെ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. 2018ൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിരിക്കുന്ന സമയത്താണ് കേന്ദ്രം നികുതി വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഇന്ധനവില കുറച്ചപ്പോൾ അതിന് ആനുപാതികമായി കേരളത്തിലും കുറഞ്ഞു. അർഹമായ നികുതിവിഹിതം കേന്ദ്രസർക്കാർ നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.