Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുധാകരൻ എന്തിന്​...

സുധാകരൻ എന്തിന്​ രാജി​​​വെക്കണം? -കെ.സി. വേണുഗോപാൽ

text_fields
bookmark_border
K C Venugopal
cancel

തൃശൂർ: സി.പി.എമ്മിനും പിണറായി വിജയനും എതിരെ ശക്തമായി വിമർശനം ഉന്നയിക്കുന്ന കെ. സുധാകരനെ ഭയപ്പെട്ടിട്ടാണ്​ കള്ളക്കേസ്​ ചുമത്തി അറസ്റ്റ്​ ചെയ്​തതെന്നും അതിന്‍റെ പേരിൽ സുധാകര ​ ​കെ.പി.സി.സി പ്രസിഡന്‍റ്​ സ്ഥാനം രാജി വെക്കേണ്ട ആവശ്യ​െമന്താണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചോദിച്ചു. അങ്ങനെയാണെങ്കിൽ കേരളത്തിൽ ഇടതുമുന്നണിക്കെതിരെ പോരാട്ടം നടത്തുന്ന ഒരു നേതാവിനും സ്ഥാനത്ത്​ തുടരാൻ പറ്റില്ലെന്നും വേണുഗോപാൽ തൃശൂരിൽ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

കള്ളക്കേസിന്‍റെ പേരിൽ രാജിവെക്കേണ്ടതല്ല കെ.പി.സി.സി പ്രസിഡന്‍റ്​ സ്ഥാനം. ലക്ഷക്കണക്കിന്​ കോൺഗ്രസ്​ പ്രവർത്തകർ സുധാകരനെ പ്രസിഡന്‍റാക്കിയത്​ ​സർക്കാരുകളുടെയും അതിനെ നയിക്കുന്നവരുടെയും തെറ്റുകൾക്കെതിരെ പോരാടാനാണ്​. അതുകൊണ്ട്​ രാജിയെക്കുറിച്ച്​ ചർച്ചയേയില്ല. ഇതൊരു വേട്ടയാണ്​. തിരക്കഥയുണ്ടാക്കി അതിനനുസരിച്ച്​ പൊലീസ്​ ഉദ്യോഗസ്ഥർ ചെയ്തുകൊടുക്കുന്ന ​ഉപകാര സ്മരണയാണ്​. നരേന്ദ്ര മോദി കേന്ദ്രത്തിൽ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അതിനെക്കാൾ കൂടുതലായി കേരളത്തിൽ ചെയ്യുകയാണ്​.

കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കൾ പട്​നയിൽ നടത്തിയ യോഗം രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക്​ പ്രതീക്ഷ നൽകുന്ന ഒന്നാണ്​. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ്​ ഭരണകൂടത്തിന്​ എതിരായ യോജിച്ച പോരാട്ടം ആസൂത്രണം ചെയ്യാനാണ്​ അവിടെ ​ഒത്തുചേർന്നത്​. അതേസമയത്താണ്​ കേരളത്തിൽ, കോടതി മുൻകൂർ ജാമ്യം കൊടുത്ത കള്ളക്കേസിൽ സുധാകരനെ അറസ്റ്റ്​ ചെയ്തത്​. അത്​ നരേന്ദ്ര മോദിയെ സുഖിപ്പിക്കാൻ വേണ്ടി മാത്രമണാണ്​. ഈ ആവേശം ബി.ജെ.പി പ്രസിഡന്‍റ്​ കേസിൽപ്പെട്ടപ്പോൾ പിണറായി വിജയൻ കാണിച്ചില്ലല്ലോ.

കേരളം ഭരിക്കുന്നത്​ അഴിമതിയിൽ മുങ്ങിക്കുളിച്ച, വ്യാജന്മാരെ സൃഷ്ടിച്ച്​ സംരക്ഷിക്കുന്ന, വിദ്യാഭ്യാസ രംഗം കുളം തോണ്ടിയ സർക്കാരാണ്​. സർക്കാരിന്‍റെ ഇത്തരം ചെയ്തികളെല്ലാം പുറത്ത്​ ​കൊണ്ടുവരികതന്നെ ചെയ്യുമെന്നും വേണുഗോപാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K C VenugopalK Sudhakaran
News Summary - Why should Sudhakaran resign? -K.C. Venugopal
Next Story