കരിപ്പൂരിൽ വലിയ വിമാനം: നിയന്ത്രണം താൽക്കാലികമെന്ന് പ്രതീക്ഷ –ഡയറക്ടർ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് സംബന്ധിച്ച് ഇതുവരെ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷനിൽ (ഡി.ജി.സി.എ) നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു.
വിമാന അപകടത്തിെൻറ പശ്ചാത്തലത്തിലും കരിപ്പൂരിനെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെയും 'മാധ്യമ'ത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ, ഇപ്പോൾ വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം താൽക്കാലികമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം ഡി.ജി.സി.എ മാനദണ്ഡപ്രകാരം
കരിപ്പൂരിലെ റൺവേ, റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) തുടങ്ങി എല്ലാ മേഖലയും ഡി.ജി.സി.എയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ളതാണ്.
ഇത് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഒാർഗനൈസേഷൻ (െഎ.സി.എ.ഒ) നിഷ്കർഷിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്.
റൺവേ നീളം കൂട്ടാൻ നിലവിൽ പദ്ധതിയില്ല
നിലവിൽ റൺവേ നീളം കൂട്ടാനുള്ള പദ്ധതികെളാന്നുമില്ല. എന്നാൽ, 26 വിമാനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള പുതിയ ടെർമിനലിനും 3000 കാറുകൾക്ക് പാർക്കിങ് സൗകര്യം ഒരുക്കാനുമുള്ള പദ്ധതിയാണുള്ളത്.
സംസ്ഥാന സർക്കാറാണ് ഭൂമി ഏറ്റെടുത്ത് അതോറിറ്റിക്ക് കൈമാറേണ്ടത്. അതോറിറ്റിയുടെ ഉടമസ്ഥതയിൽ ഇപ്പോഴുള്ള സ്ഥലം ഉപയോഗിച്ച് റൺവേ നവീകരണം സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടം ദൗർഭാഗ്യകരം
ഇപ്പോൾ സംഭവിച്ച അപകടം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. കാരണം കൃത്യമായി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്താവളത്തിന് കീഴിലെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിച്ചതിനാലാണ് ദുരന്തത്തിെൻറ വ്യാപ്തിയും മരണവും കുറക്കാൻ സഹായിച്ചത്.
എയർേപാർട്ട് ഫയർ, സി.െഎ.എസ്.എഫ്, ജില്ല ഭരണകൂടം, പൊലീസ്, നാട്ടുകാർ, ആരോഗ്യവകുപ്പ് തുടങ്ങി എല്ലാവരും രക്ഷാപ്രവർത്തനത്തിൽ ആത്മാർഥ പരിശ്രമമാണ് കാഴ്ച വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിഗമനങ്ങൾ നടത്താറായിട്ടില്ല –അന്വേഷണ ബ്യൂറോ
ന്യൂഡൽഹി: കോഴിക്കോട്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്ന് 18 പേർ മരിച്ച സംഭവം അന്വേഷിക്കുന്നതിന് തെളിവ് ശേഖരിച്ചുവരുകയാണെന്നും അപകട കാരണത്തെക്കുറിച്ച് ഇപ്പോൾ നിഗമനം നടത്താറായിട്ടില്ലെന്നും വിമാനാപകട അന്വേഷണ ബ്യൂറോ (എയർപോർട്ട് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ) ഡയറക്ടർ അരവിേന്ദാ ഹാൻഡ വ്യക്തമാക്കി.
വിമാന അപകടങ്ങളും അത്തരത്തിലെ സംഭവങ്ങളും കുറക്കുക എന്ന ഉദ്ദേശ്യേത്താടെയാണ് അന്വേഷണം. കോഴിക്കോട് വിമാനത്താവളത്തിലെ അപകടത്തെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണ്. അതിനുമുമ്പ് പ്രാഥമിക വിലയിരുത്തൽ നടത്തുന്നത് അപക്വമാണെന്നും ഹാൻഡ പറഞ്ഞു.
തകർന്ന വിമാനത്തിെൻറ ഡിജിറ്റൽ ഡേറ്റ റെക്കോഡറും വോയ്സ് റെക്കോഡറും പരിശോധിച്ചുവരുകയാണ്. ഒാരോ വിമാനത്തിെൻറയും അപകട കാരണം വ്യത്യസ്തമാണ്.
അന്വേഷണ ഏജൻസികളുടെ റിപ്പോർട് പരിശോധിക്കും. മംഗലാപുരം അപകടത്തെ തുടർന്നുണ്ടായ ശിപാർശകൾ പരിശോധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റൺവേയുടെ 1000 മീറ്റർ മുന്നോട്ടുമാറിയാണ് വിമാനം ലാൻഡ് ചെയ്തതെന്ന് ശനിയാഴ്ച എയർപോർട്ട് അതോറിറ്റി വക്താവ് പറഞ്ഞിരുന്നു.
അതിനിടെ, അപകടത്തിൽ പരിക്കേറ്റ് ഇതുവരെ 85 പേരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
നഷ്ടപ്പെട്ട ബാഗേജ് കെണ്ടത്തുന്നതിനും തിരിച്ചേൽപിക്കുന്നതിനും യു.എസ് കേന്ദ്രമായ കെനിയൻ ഇൻറർനാഷനൽ കോഴിക്കോട്ട് എത്തിയിട്ടുണ്ട്. ബാഗേജുകളുടെ അണുനശീകരണം പൂർത്തിയാവുന്ന മുറക്ക് ഉടമകൾക്ക് തിരിച്ചു നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.