കോൺഗ്രസ് ഓഫീസുകൾക്കുനേരെ വ്യാപക ആക്രമണം VIDEO
text_fieldsതൃശൂർ/ കോട്ടയം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനുനേരെ സ്ഫോടക വസ്തു ആക്രമണം ഉണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്കുനേരെ ആക്രമണം.
ആലപ്പുഴയിൽ ഇന്നലെ മൂന്നിടങ്ങളിൽ അക്രമ സംഭവങ്ങളുണ്ടായി. ഹെഡ് പോസ്റ്റ് ഓഫീസിനു സമീപത്തെ ഇന്ദിരാ ഗാന്ധി പ്രതിമയുടെ കൈ തകർത്തു. രാത്രി ഒന്നോടെയായിരുന്നു സംഭവം. ചാത്തനാട് മന്നത്തും വെള്ളക്കിണറിലും കോൺഗ്രസ് കൊടിമരം തകർത്തു.
കോട്ടയം ഡി.സി.സി. ഓഫീസിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു. ഡി.സി.സി. ഓഫീസിലേക്ക് രാത്രിയിൽ ആക്രമികൾ എത്തിയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് സംരക്ഷണയിലാണ് കോട്ടയം ഡി.സി.സി. ഓഫീസിന് നേരെ ആക്രമണം ഉണ്ടായതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
തൃശൂർ കുട്ടനെല്ലൂരിൽ കോൺഗ്രസ് ഓഫീസായ എ. മാധവൻ സ്മാരക മന്ദിരത്തിന് നേരെ ആക്രമണമുണ്ടായി. ഓഫീസിന് മുന്നിലെ ബോർഡുകൾ നശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.