ഭൂമി തരംമാറ്റുന്നതിൽ വ്യാപക ക്രമക്കേട്
text_fieldsതിരുവനന്തപുരം: ഭൂമി തരംമാറ്റുന്നതിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. 'ഓപറേഷൻ പ്രിസര്‍വേഷന്‍' എന്ന പേരിൽ റവന്യൂ ഡിവിഷനൽ ഓഫിസുകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. റവന്യൂ ഡിവിഷനൽ ഓഫിസുകൾ കേന്ദ്രീകരിച്ച് ഭൂമി തരം മാറ്റി നൽകുന്നതിന് ഇടനിലക്കാർ പ്രവർത്തിക്കുന്നതായും അവര്‍ റിയൽ എസ്റ്റേറ്റുകാര്‍ക്കുവേണ്ടി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 2008 ലെ നീര്‍ത്തട-തണ്ണീര്‍തട സംരക്ഷണ നിയമം അട്ടിമറിച്ച് വ്യാപകമായി നിലം നികത്തി വ്യാപാര സമുച്ചയങ്ങൾ നിർമിക്കുന്നതായും പരിശോധനയിൽ വ്യക്തമായി.
22 റവന്യൂ ഡിവിഷനൽ ഓഫിസുകളിലായിരുന്നു മിന്നൽ പരിശോധന. കൊല്ലം പട്ടാഴിയില്‍ വയല്‍ നികത്തിയ 15 സെന്റ് ഭൂമിയില്‍ ഹോട്ടല്‍ നിര്‍മിച്ച് പ്രവർക്കുന്നതും കാസർകോട് വല്ല ആദിക്കര എന്ന സ്ഥലത്ത് േഡറ്റ ബാങ്കില്‍ ഉള്‍പ്പെട്ട 50 സെന്റ് സ്ഥലം കൃഷി ഓഫിസറുടെ എതിര്‍പ്പ് മറികടന്ന് കാഞ്ഞങ്ങാട് ആർ.ഡി.ഒ കരഭൂമിയാക്കി മാറ്റിനല്‍കിയതും കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ േഡറ്റ ബാങ്കില്‍ ഉള്‍പ്പെട്ടതും അടുത്തകാലത്ത് നികത്തിയതുമായ നാല് പ്ലോട്ടുകള്‍ കരഭൂമിയായി മാറ്റിയതും കണ്ടെത്തി.വടകര ആർ.ഡി.ഒ ഓഫിസില്‍ 2019 ഫെബ്രുവരിക്ക് ശേഷം ലഭിച്ച 6549 അപേക്ഷകളില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.