Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് പരക്കെ മഴ,...

സംസ്ഥാനത്ത് പരക്കെ മഴ, ചൂടിനു നേരിയ ആശ്വാസം

text_fields
bookmark_border
rain
cancel

തിരുവനന്തപുരം: ആഗോള കാലാവസ്ഥ പ്രതിഭാസമായ ‘മാഡൻ ജൂലിയൻ ഓസിലേഷൻ’(എം.ജെ.ഒ) ഭാഗമായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ. തിരുവനന്തപുരം സിറ്റിയിൽ 39.3 മി.മീറ്ററും തിരുവനന്തപുരം വിമാനത്താവളത്തിൽ 29.3 മി.മീറ്ററും കൊച്ചിയിൽ 25 മി.മീറ്ററും പാലക്കാട് 13.8 മി.മീറ്ററും മഴ രേഖപ്പെടുത്തി.

കഴിഞ്ഞ ഒരുമാസത്തോളം വേനൽമഴ ലഭിക്കാതിരുന്ന വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നേരിയ തോതിൽ മഴ ലഭിച്ചു. ഇതോടെ താപനിലയിലും നേരിയ കുറവുണ്ടായിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് 40 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെട്ട പാലക്കട്ട് ശനിയാഴ്ച മുതൽ ചൂട് 39 ഡിഗ്രിയിലേക്ക് താഴ്ന്നു. ശനിയാഴ്ച 38.5 ഡിഗ്രിയാണ് പാലക്കാട്ട് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.

അതേസമയം, ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainWidespread rain
News Summary - Widespread rain in Kerala, relief from heat
Next Story